മീസല്‍സ്, റുബെല്ലാ പ്രതിരോധ കുത്തിവെയ്പ്പിനെതിരെ പ്രചാരണങ്ങൾ നടത്തുന്നവർക്കെതിരെ ക്രിമിനൽ നടപടി സ്വീകരിക്കും; കെ.കെ.ശൈലജ

തിരുവനന്തപുരം: മീസല്‍സ്, റുബെല്ലാ പ്രതിരോധ കുത്തിവെയ്പ്പിനെതിരെ പ്രചാരണങ്ങൾ നടത്തുന്നവർക്കെതിരെ കെ.കെ.ശൈലജ. ഇത്തരം ആരോപണങ്ങൾ ഉന്നയിക്കുന്നവർ ക്രിമിനല്‍ നടപടി സ്വീകരിക്കേണ്ടി വരുമെന്ന് ആരോഗ്യമന്ത്രി കെ.കെ.ശൈലജ പറഞ്ഞു. ഇവരെ കണ്ടെത്താന്‍ സൈബര്‍ സെല്ലിനെ സമീപിച്ചിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

പത്തനംതിട്ട, ഇടുക്കി, ആലപ്പുഴ എന്നീ ജില്ലകൾ ഒഴികെ മറ്റെല്ലാ ജില്ലകളിലും കുത്തിവെയ്പ്പിന്റെ കാലാവധി ഈ മാസം 25 വരെ നീട്ടിയിരുന്നു. ഈ മാസം മൂന്നിന് അവസാനിപ്പിക്കാൻ ഉദ്ദേശിച്ചിരുന്ന പദ്ധതി, ലക്ഷ്യം പൂർത്തിയാകാത്തതിനാൽ 18 വരെ നേരത്തേ നീട്ടിയിരുന്നു. ഇതിനോടകം 59 ലക്ഷം കുട്ടികള്‍ക്ക് പ്രതിരോധ മരുന്ന് കുത്തി വെച്ചതായി കണക്കുകൾ സൂചിപ്പിക്കുന്നു. മലപ്പുറം ജില്ല പ്രതിരോധ കുത്തിവെയ്‌പ്പിൽ വളരെ പിന്നോക്കമാണ്. വെറും 56.44 ശതമാനം കുട്ടികള്‍ക്ക് മാത്രമാണ് ഇവിടെ കുത്തിവെയ്പ് നല്‍കിയിരിക്കുന്നത്.
അതിനാല്‍ ഇവിടെ പ്രത്യേക കര്‍മ്മപദ്ധതി നടപ്പാക്കാനാണ് സര്‍ക്കാറിന്റെ ലക്ഷ്യം.