കോൺഗ്രസ് നേതാവ് പ്രിയരഞ്ജൻ ദാസ് മുൻഷിഅന്തരിച്ചു

The Union Minister for Water Resources, Shri Priyaranjan Dasmunsi addressing a Press Conference on 36th Joint River Commission Meeting recently held in Bangladesh and Inter-linking of Rivers, in New Delhi on September 26, 2005.

ന്യൂഡൽഹി ∙ കോൺഗ്രസ് നേതാവ് പ്രിയരഞ്ജൻ ദാസ് മുൻഷി (72) അന്തരിച്ചു. 2008ൽ പക്ഷാഘാതം വന്നതിനെ തുടർന്ന് ദീർഘകാലമായി രോഗശയ്യയിലായിരുന്നു. ബംഗാളിലെ യൂത്ത് കോൺഗ്രസ് നേതാവായിരുന്ന പ്രിയരഞ്ജൻ 1971ലാണ് പാർലമെന്റിലെത്തുന്നത്. 1985ൽ‌ കേന്ദ്രമന്ത്രിയായി. മൻമോഹൻ സിങ് മന്ത്രിസഭയിലും അംഗമായിരുന്നു. ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷന്റെ പ്രസിഡന്റായി 20 വർഷത്തോളവും ഇദ്ദേഹം സേവനം അനുഷ്ഠിച്ചിരുന്നു.