മദ്യശാലയ്ക്ക് പേരിടുന്നതിൽ നിയന്ത്രണം ഏർപ്പെടുത്തി സർക്കാർ

മദ്യശാലയ്ക്ക് പേരിടുന്നതിൽ പുതിയ നിയന്ത്രണവുമായി സർക്കാർ. ദേവീദേവന്‍മാരുടെയും, ചരിത്ര പുരുഷന്‍മാരുടെയും പേര് മദ്യശാലയ്ക്ക് ഇടുന്നതിന് വിലക്ക് ഏർപ്പെടുതാനുള്ള തീരുമാനവുമായി മഹാരാഷ്ട്ര സര്‍ക്കാര്‍ രംഗത്ത്. ഇതുമായി സംബന്ധിച്ച ഉത്തരവ് ഉടന്‍ പുറത്തിറക്കുമെന്നും സൂചനയുണ്ട്.

മദ്യവില്‍പ്പനശാലകള്‍ക്കും ബാറുകള്‍ക്കും ബിയര്‍ പാര്‍ലറുകള്‍ക്കും ദേവീദേവന്‍മാരുടെയും ചരിത്രപുരുഷന്‍മാരുടെയും ചരിത്രസ്മാരകങ്ങളായ കോട്ടകളുടെയും പേരിടുന്നതിന് നിരോധനം ഏർപ്പെടുത്താനാണ് സര്‍ക്കാരിന്റെ പുതിയ തീരുമാനം. ഇത് സംബന്ധിച്ച ചട്ടങ്ങള്‍ രൂപപ്പെടുത്താന്‍ സംസ്ഥാന തൊഴില്‍ വകുപ്പിനെയും എക്സൈസ് വകുപ്പിനെയും നിയോഗിച്ചു. നിയമസഭാ സമ്മേളനത്തിലാണ് മദ്യശാലകള്‍ക്ക് ഇത്തരം പേരുകൾ നൽകരുതെന്ന ആവശ്യം ഉയർന്ന് വന്നത്. എം.എല്‍.എയായ അമര്‍സിങ് പണ്ഡിറ്റാണ് മാസങ്ങള്‍ക്ക് മുമ്പ് ഈ വിഷയം സഭയില്‍ ഉന്നയിചിരുന്നു.