മുഖ്യമന്ത്രിയെ നീക്കണമെന്ന ഹർജി; ഹൈക്കോടതി ഈ മാസം 30 ലേക്ക് മാറ്റി

കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയനെ മന്ത്രി സ്ഥാനത്ത് നിന്നും മാറ്റണമെന്ന ഹര്‍ജി ഹൈക്കോടതി പരിഗണിക്കുന്നത് ഈ മാസം 30 ലേക്ക് മാറ്റി. മുഖ്യമന്ത്രിയെ മാറ്റണമെന്ന് ആവശ്യവശ്യവുമായി കേരള യൂണിയന്‍ മുന്‍ സിന്‍ഡിക്കേറ്റ് അംഗം ആര്‍.എസ്.ശശികുമാറാണ് ക്വോ വാറന്റോ റിട്ട് ഹര്‍ജി നല്‍കിയത്.
ആനി ദിവസം തന്നെ ഹർജി ഫയലിൽ സ്വീകരിക്കാനോ വേണ്ടയോ എന്ന കാര്യവും തീരുമാനിക്കുമെന്നും കോടതി ഉത്തരവിട്ടു.

കായൽ കയ്യേറി എന്ന് ആരോപിച്ച് തനിക്ക് എതിരായ കളക്ടറുടെ റിപ്പോര്‍ട്ട് സ്റ്റേ ചെയ്യണമെന്ന ആവശ്യവുമായി മുൻ ഗതാഗത മന്ത്രി തോമസ് ചാണ്ടി നല്‍കിയ ഹര്‍ജി പരിഗണിച്ചപ്പോള്‍, മന്ത്രിസഭയ്ക്ക് കൂട്ടുത്തരവാദിത്തം നഷ്ടപ്പെട്ടു എന്ന് ഡിവിഷന്‍ ബെഞ്ചിന്റെ പരാമർശം ഉയർന്നിരുന്നു. ഈ പരാമർശം ചൂണ്ടിക്കാട്ടിയാണ് ശശികുമാര്‍ ഹര്‍ജി നല്‍കിയിരിക്കുന്നത്. തോമസ് ചാണ്ടിയുടെ ഹര്‍ജിയും സി.പി.ഐയുടെ നാല് മന്ത്രിമാര്‍ മന്ത്രിസഭായോഗം ബഹിഷ്കരിച്ചതും ഇതിന് ഉദാഹരണമാണെന്ന് ഹര്‍ജിയില്‍ ആരോപിക്കുന്നു. മുഖ്യമന്ത്രിക്ക് മന്ത്രിമാരെ വിശ്വാസമില്ലാതായെന്നും മന്ത്രിമാര്‍ക്ക് തിരിച്ചും അങ്ങനെയാണെന്നും ഹര്‍ജിയില്‍ പറയുന്നു.