ഗതാഗത പിഴവുകളിൽ ഇളവ് പ്രഖ്യാപിച്ച് ദുബായ് ഭരണാധികാരി

ദുബായ്: ട്രാഫിക് പിഴവുകളിൽ ഇളവ് പ്രഖ്യാപിച്ച് യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഹിസ് ഹൈനസ് ഷെയ്ക്ക് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം. ദുബായ് ഭരണാധികാരിയുടെ പ്രഖ്യാപന പ്രകാരം 2016 ല്‍ പിഴ വിധിച്ചിട്ടുള്ളവര്‍ക്കാണ് ഇളവ് ലഭിക്കുക. ഈ വർഷത്തോടെ പിഴ അടച്ച് തീർക്കുന്നവർക്ക് 50 ശതമാനം ഇളവാണ് നൽകുന്നത്. എന്നാൽ ഈ ഇളവ് 2017 ന്റെ ആരംഭം മുതലുള്ള പിഴകള്‍ക്ക് ബാധകമല്ല.

ഹിസ് ഹൈനസ് ഷെയ്ക്ക് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാന്റെ പിന്തുണയോടെയാണ് ഇത് പ്രാബല്യത്തില്‍ വരുത്തിയത്. ജനങ്ങളില്‍ സാമൂഹിക ഉത്തരവാദിത്വങ്ങള്‍, സന്നദ്ധ പ്രവര്‍ത്തനങ്ങള്‍, രാജ്യസേവനം എന്നിങ്ങനെയുള്ള കാര്യങ്ങൾ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ നടപടി. പിഴയായി വൻ തുക കൊടുക്കേണ്ടവർക്ക് ഇതൊരു ആശ്വാസ മാർഗമാണ്.