ഹൈക്കോടതി ജഡ്ജിക്കെതിരെ ട്രോൾ : വീട്ടമ്മ അറസ്റ്റിൽ

ചെന്നൈ: മദ്രാസ് ഹൈക്കോടതി ജഡ്ജിക്കെതിരെ ട്രോള്‍ പ്രചരിപ്പിച്ച വീട്ടമ്മ അറസ്റ്റില്‍. ഹൈക്കോടതി ജഡ്ജിയെ കളിയാക്കി വ്യക്തിപരമായി പേരെടുത്ത് പറഞ്ഞാണ് വീട്ടമ്മ ആക്ഷേപിച്ചത്. മഹാലക്ഷ്മിയെന്ന യുവതിയാണ്
അറസ്റ്റിലായത്. ജസ്റ്റിസ് എന്‍ കിരുബാകരന്‍, സെപ്തംബറിൽ നടത്തിയ ക്ലാസ് ബഹിഷ്കരണ സമരത്തിനെതിരായ ഹര്‍ജിയില്‍ സര്‍ക്കാര്‍ സ്കൂള്‍ അധ്യാപകര്‍ക്കെതിരെ രൂക്ഷമായ വിമര്‍ശനം ഉന്നയിച്ചിരുന്നു. നിരവധി പേര്‍ ഈ വിധിയെ എതിര്‍ത്ത് സാമൂഹിക മാധ്യമങ്ങളിലൂടെ രംഗത്തെത്തിയിരുന്നു.
എന്നാല്‍ ജഡ്ജിയുടെ വ്യക്തിപരമായ വിവരങ്ങള്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ മഹാലക്ഷ്മി പുറത്തുവിടുകയും വിധിക്ക് പിന്നില്‍ ജസ്റ്റിസിന് മറ്റു കാരണങ്ങളുണ്ടെന്ന് ആരോപിക്കുകയും ചെയ്തു. എന്‍ കിരുബാകരന്‍ തന്നെയാണ് അന്വേഷണത്തിന് ഉത്തരവിട്ടത്.