വിമാനവും ഹെലികോപ്ടറും കൂട്ടിയിടിച്ച് 4 മരണം; 2 പേർ ഇന്ത്യക്കാർ

ലണ്ടൻ: തെക്കുകിഴക്കന്‍ ഇംഗ്ലണ്ടില്‍ വിമാനവും ഹെലികോപ്ടറും കൂട്ടിമുട്ടിയുണ്ടായ അപകടത്തിൽ 4 പേർ കൊല്ലപ്പെട്ടു. കൊല്ലപ്പെട്ടവരിൽ രണ്ട് പേർ ഇന്ത്യൻ വംശജരാണെന്നാണ് സൂചന. 18കാരനായ ട്രെയിനി പൈലറ്റും അയാളുടെ 27 കാരനായ ഇന്‍സ്ട്രക്ടറുമാണ് മരണപ്പെട്ട ഇന്ത്യന്‍ വംശജര്‍. ബക്കിംഗ്ഹാംഷെയര്‍ ന്യൂ യൂണിവേഴ്സിറ്റിയിലെ എയറോനോട്ടിക്സ് വിദ്യാര്‍ത്ഥിയായ സവാന്‍ മുണ്ടെയും, ഇന്‍സ്ട്രക്ടറായ ജസ്പാല്‍ ബെഹ്റയുമാണ് കൊല്ലപ്പെട്ട ഇന്ത്യൻ വംശജർ.

74 കാരനായ മൈക്കിള്‍ ഗ്രീന്‍, 32കാരനായ വിയറ്റ്നാം സ്വദേശി ട്രെയിനി പൈലറ്റ് താന്‍ഗുയന്‍ എന്നിവരാണ് അപകടത്തിൽ പെട്ട് മരണത്തിന് കീഴടങ്ങേണ്ടി വന്ന മറ്റു രണ്ട് പേർ. ഹെലികോപ്ടറില്‍ പരിശീലന പറത്തല്‍ നടത്തുകയായിരുന്നു ഇരുവരുടെയും വിമാനങ്ങൾ കൂട്ടിയിടിക്കുകയായിരുന്നു. എന്നാൽ അപകട കാരണത്തെക്കുറിച്ച് അന്വേഷണം നടത്തിവരികയാണ്.