ഫോര്‍ ജി സ്മാര്‍ട്ട്‌ ഫോണുമായി നോക്കിയ 2 വരുന്നു: 6999 രൂപമുതല്‍

ഇന്ത്യയിലെ നോക്കിയ ആരാധകരുടെ കാത്തിരിപ്പിന് വിരാമമിട്ട് നോക്കിയ 2 എന്ന ബഡ്ജറ്റ് സ്മാര്‍ട്ട്‌ഫോണ്‍ ഇന്ത്യന്‍ വിപണിയിലെത്തി. നാളെമുതല്‍ പ്രമുഖ ഓണ്‍ലൈന്‍ സ്‌റ്റോറുകളില്‍നിന്ന് നോക്കിയ 2 വാങ്ങിക്കാം. വിവിധ കമ്പനികളുടെ നിരവധി ഓഫറുകളുടെ അകമ്പടിയോടെയാണ് അകമ്പടിയോടെയാണ് നോക്കിയയുടെ വരവ്….

അഞ്ച് ഇഞ്ച് എല്‍ടിപിഎസ് എച്ച്ഡി ഡിസ്‌പ്ലേയാണ് ഫോണിനുള്ളത്. കോണിംഗ് ഗൊറില്ലാ ഗ്ലാസാണ് ഉപയോഗിച്ചിരിക്കുന്നത്. 1.3 ഗിഗാഹെട്‌സ് ക്വാഡ്‌കോര്‍ ക്വാല്‍കോം സ്‌നാപ് ഡ്രാഗണ്‍ 212 പ്രൊസസ്സറും ഒരു ജിബി റാമും ഫോണിന് കരുത്തേകുന്നു. ആന്‍ഡ്രോയ്ഡ് നൂഗട്ടിലാണ് ഫോണെത്തുന്നത്.4100lമില്ലിആമ്പിയര്‍ ബാറ്ററി തീര്‍ച്ചയായും ഉപഭോക്താക്കളെ ആകര്‍ഷിക്കാനുതകും.