എം.ആര്‍ വാക്സിന്‍ ക്യാമ്പിനുനേരെ ആക്രമണം : നഴ്സിന് പരിക്ക്

വളാഞ്ചേരി: എം.ആര്‍ വാക്സിന്‍ ക്യാമ്പിനുനേരെ മുപ്പതോളം പേര്‍ ഉള്‍പ്പെട്ട സംഘം നടത്തിയ ആക്രമണത്തില്‍ കുത്തിവെപ്പ് നല്‍കിയ നഴ്സിന് പരിക്കേറ്റു. എടയൂര്‍ പി.എച്ച്.സിയിലെ ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്സ്(ജെ.പി.എച്ച്.എന്‍) ശ്യാമള (45) ന് ആണ് പരിക്കേറ്റത്. വ്യാഴാഴ്ച ഉച്ചയ്ക്ക് 12.30 മണിയോടെ വളാഞ്ചേരി എടയത്തൂര്‍ അത്തിപ്പറ്റ ഗവ.എല്‍.പി സ്‌കൂളില്‍ നടന്ന ക്യാമ്പിന് നേരെയാണ് അക്രമണം നടന്നത്.

ഉച്ചയ്ക്ക് 12.30 മണിക്ക് തുടങ്ങിയ ക്യാമ്പില്‍ പന്ത്രണ്ടോളം വിദ്യാര്‍ഥികള്‍ക്ക്  കുത്തിവെപ്പെടുത്തിരുന്നു. ഈ സമയത്താണ് സംഘടിച്ചെത്തിയ സംഘം ക്യാമ്പ് നിര്‍ത്തണമെന്ന് ആവശ്യപ്പെട്ടത്. തുടര്‍ന്ന് ജീവനക്കാരുമായി വാക്കേറ്റമുണ്ടാവുകയും അക്രമം നടത്തുകയും ആയിരുന്നുവെന്ന് പോലീസ് പറഞ്ഞു.