പേനയിലും വെള്ളിത്തിരയിലും കാവി പടര്‍ത്തുന്നവര്‍

ഇന്ത്യയുടെ ത്രിവർണ പതാകയിലെ കുങ്കുമ വർണം കാവിയാക്കി തുടങ്ങിയിട്ടും അത് ഒഴുകിയിറങ്ങി വെള്ളയും പച്ചയും മായ്ക്കാൻ ശ്രമിക്കാൻ തുടങ്ങിയിട്ടും കുറച്ചു വർഷങ്ങളായി .

പത്മാവതി ചർച്ചയാകുന്നുതും ദീപിക പദുക്കോണിന്റെ തലയ്ക്കു പരസ്യമായി കൊലവിളി നടത്തുന്നതും എസ് ദുർഗ ഗോവ ചലച്ചിത്ര മേളയിൽ നിന്ന് പുറത്താക്കിയതും ഹൈക്കോടതി വിധി എതിരായിട്ടും പ്രദർശിപ്പിക്കാതിരി ക്കുന്നതും ചെറിയ സംഭവങ്ങളോ ആകസ്മിക സംഭവങ്ങളോ ആയി കണക്കിലെടുക്കേണ്ടതല്ല

സംഘ പരിവാർ ശക്തികൾ അധികാരം കയ്യേറുന്ന ദിവസം മുതൽ ചെയ്തു കൊണ്ടിരിക്കുന്ന ചരിത്രത്തെ വളച്ചൊടിച്ച് തങ്ങളുടെതാക്കാനുള്ള ശ്രമത്തിന് എന്നും തടസ്സമായത് കലാ -സാംസ്‌കാരിക-സാമൂഹിക -ചലച്ചിത്ര പ്രവർത്തകർ തന്നെയാണ് .

നിരോധനം കൊണ്ടും ഭീഷണികള്‍ക്കും തങ്ങളുടെ കാവി വത്കരണത്തെ എതിര്‍ക്കുന്നവരുടെ വായ്‌ മൂടി കെട്ടാന്‍ ശ്രമിച്ചു പരാജയപെടുമ്പോള്‍ കൊന്നു തള്ളാനും മടിയില്ല എന്ന് പലതവണ ഇവര്‍ തെളിയിച്ചതാണ് .

കന്നഡപുരോഗമന സാഹിത്യകാരന്‍ എം എം കല്‍ബുര്‍ഗിയുടെ വധത്തിനും മഹാരാഷ്ട്രയിലെ പുരോഗമനവാദികളായ ഗോവിന്ദ് പന്സാരെ ,നരേന്ദ്ര ധബോല്കര്‍ എന്നിവരുടെയും മാധ്യമപ്രവര്‍ത്തകരായ ഗൌരിലങ്കെഷിന്റെയും കൊലപാതകങ്ങള്‍ക്ക് പുറകിലെ ശക്തിമറ്റാരുമല്ല എന്നതും പകല്‍ പോലെ സത്യമാണ് .

ഇത്രയേറെ ജനകീയമായ പ്രക്ഷോഭങ്ങള്‍ എതിരെയുണ്ടായിട്ടും തങ്ങളുടേതായ രീതിയില്‍ തന്നെ മുന്‍പോട്ട് പോകുന്ന ഇന്ത്യയിലെ ഈ ഫാസിസ്റ്റ് ഭരണകൂടത്തിന്റെ ധാര്‍ഷ്ട്യത്തിന്റെ ഉദാഹരണമാണ് കഴിഞ്ഞ ദിവസത്തെ വാര്‍ത്തകള്‍ .
ഗൌരി ലങ്കേഷിന് ശേഷം വധിക്കുമെന്ന് ആര്‍ എസ് എസ് ഭീകരര്‍ വെല്ലുവിളിച്ച് കാഞ്ച ഐലയ്യക്കെതിരെ നടന്ന ആക്രമണങ്ങളെ അങ്ങേയറ്റം അപലപനീയമാണ് ,.
ഹിറ്റ്ലര്‍ തന്റെ ഭരണത്തെ പ്രകീര്‍ത്തിക്കുന്നവരെ മാത്രം നില നിര്‍ത്തി വിമര്‍ശകരെ എല്ലാം കൊന്നൊടുക്കി ക്രമേണ ജനങ്ങളെ സ്വന്തം കയ്യിലാക്കി എന്നത് പോലെതന്നെ ആശയാ പരമായ വ്യത്യാസങ്ങള്‍ ഉള്ളവരെ പോലും സഹിഷ്ണുതയില്ലാതെ കൊന്നൊടുക്കി തന്നെ ശീലമുള്ള,ഗര്‍ഭസ്ഥശിശുവിനെ ചുട്ടുകൊന്ന് പാരമ്പര്യമുള്ള ഒരു സംഘടനയുടെയും രാഷ്ട്രീയ പാര്‍ട്ടിയുടെയും ഭരണത്തിനു കീഴില്‍ ഇത്രയോക്കെയെ പ്രതീക്ഷിക്കേണ്ടിയിരിക്കുന്നു .

മാധ്യമങ്ങളെ ഭയന്ന് ഒരു പത്ര സമ്മേളനം പോലും വിളിക്കാതെ രാജ്യങ്ങള്‍ കണ്ടു നടക്കുന്ന ,വേദികളിലും സോഷ്യല്‍ മീഡിയയിലും കൂലി ഏഴുത്തുകാര്‍ എഴുതിനല്‍കുന്ന വീര വാദങ്ങള്‍ വിളമ്പി നടക്കുന്ന ഒരു പ്രധാനമന്ത്രിയും തലച്ചോറില്‍ കാവികലക്കിയൊഴിച്ചകുറച്ചേറെ അനുചരന്മാരുമുള്ള ഒരു ഭരണകൂടത്തിന് അക്ഷരങ്ങളുടെ വിലയോ സിനിമയിലെ രാഷ്ട്രീയമോ മനസ്സിലാക്കാനുള്ള സഹിഷ്ണുത കാണുമെന്ന് പ്രതീക്ഷിക്കുന്നത് വിഡ്ഢിത്തരമാണ് .എന്നാല്‍ സവോല്‍ക്കറിന്റെ മാപ്പപേക്ഷ പോലെ ഭാവിയിലെവരുന്ന തലമുറ ഈ പ്രവര്‍ത്തികളുടെ പേരില്‍ നിങ്ങളെ പരിഹസിച്ചു ചിരിക്കുമെന്നും സാംസ്കാരിക അധ പതനത്തിലേക്ക് നയിച്ചേക്കാവുന്ന നിങ്ങളുടെ പ്രവര്‍ത്തികളുടെ പേരില്‍ നിങ്ങളെ വെറുക്കപ്പെട്ടവരായി മാറ്റിനിര്‍ത്തുമെന്നതും ഉറപ്പാണ്‌