ഗതാഗത മേഖലയിലെ തിരക്കുകളില്‍ നിയന്ത്രണം; ഓഫീസ് സ്കൂള്‍ സമയങ്ങളില്‍ ഭേതഗതി വരുത്താന്‍ സാധ്യത

ദുബായ്: ഗതാഗത മേഖലയിലെ തിരക്കുകളില്‍ നിയന്ത്രണം ഏര്‍പ്പെടുത്തുന്നതിനായ് പുതിയ പദ്ധതിയുമായി ദുബായ് റോഡ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി. വിദേശികളുടെ ഡ്രൈവിംഗ് ലൈസന്‍സ് വിതവിതരണത്തിലടക്കം നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയാകും പുതിയ നടപടി. പഴയ വാഹനങ്ങളുടെ രജിസ്ട്രേഷന്‍ പെര്‍മിറ്റ് നിയന്ത്രിക്കുക, പരിസ്ഥിതി സൗഹൃദ വാഹനങ്ങളുടെ രജിസ്ട്രേഷനുള്ള നിരക്ക് കുറയ്ക്കുക, കൂടുതല്‍ ആനുകൂല്യങ്ങള്‍ നല്‍കുക തുടങ്ങിയ കാര്യങ്ങളായിരിക്കും നടപ്പാക്കുക. ഇതോടൊപ്പം തന്നെ ഡ്രൈവിങ് ലൈസന്‍സ് നല്‍കുന്നതില്‍ നിന്ന് ചില തസ്തികകളിലുള്ള വിദേശികളെ ഒഴിവാക്കുകയും ചെയ്യുന്നതായിരിക്കും.

മാത്രമല്ല ഓഫീസ് സമയങ്ങളിലും സ്കൂള്‍ സമയങ്ങളിലും അനുഭവപ്പെടുന്ന ഗതാഗത തിരക്ക് നിയന്ത്രിക്കുന്നതിനായി സ്കൂളുകളുടെയും ഓഫീസുകളുടെയും പ്രവൃത്തി സമയത്തില്‍ ഭേതഗതി വരുത്താനും അധികൃതര്‍ തീരുമാനിക്കുന്നതയും റിപ്പോര്‍ട്ടുകളുണ്ട്. ഓഫീസ് സ്കൂള്‍ സമയങ്ങളില്‍ നഗരത്തിലെ റോഡുകളിലെ തിരക്ക് കുറയ്ക്കുകയും പൊതുഗതാഗത സംവിധാനങ്ങള്‍ പ്രോത്സാഹിപ്പിക്കുകയുമാണ്ആര്‍.എ ലക്ഷ്യം വയ്ക്കുന്നത്.