ഗ്രൂപ്പ് പോര് : മുനിസിപ്പല്‍ ചെയര്‍മാന്‍ വെടിയേറ്റു മരിച്ചു

തൃണമൂല്‍ കോണ്ഗ്രസ്ഗ്രൂപ്പ് പോരില്‍ ചെയര്‍മാന്‍ കൊല്ലപ്പെട്ടു. ഹൂഗ്ളി ജില്ലയിലെ ഭദ്രേശ്വര്‍ മുനിസിപ്പല്‍ ചെയര്‍മാന്‍ മനോജ് ഉപാധ്യായ (44)യെയാണ് എതിര്‍ചേരിയില്‍പ്പെട്ടവര്‍ വെടിവച്ചുകൊന്നത്. പാര്‍ടിയിലും മുനിസിപ്പല്‍ഭരണത്തിലും അരങ്ങേറുന്ന അഴിമതിക്കെതിരെ മനോജ് ശക്തമായ നിലപാട് എടുത്തത് എതിര്‍ചേരിയെ ചൊടിപ്പിച്ചിരുന്നു.

ബുധനാഴ്ച രാത്രി സമീപത്തെ ക്ളബ്ബില്‍നിന്ന് ബൈക്കില്‍ വീട്ടിലേക്ക് മടങ്ങുമ്പോഴാണ് ആക്രമിച്ചത്. മനോജിന് അറിയാവുന്ന ഒരാള്‍ അക്രമത്തിനുമുമ്പ് മൊബൈലില്‍ വിളിച്ചു. ഫോണ്‍ എടുക്കാന്‍ ബൈക്ക് നിര്‍ത്തിയപ്പോള്‍ ഒളിച്ചിരുന്ന അക്രമികള്‍ വെടിവയ്ക്കുകയായിരുന്നു. സംഭവസ്ഥലത്തുവച്ചുതന്നെമരിച്ചു.