(വീഡിയോ) ഒടുവിൽ ജെസിബിയെയും ചൊൽപടിയിലാക്കി പിസി ജോർജ് : വീഡിയോ സമൂഹമാധ്യമങ്ങളിൽ തരംഗമാവുന്നു

കോട്ടയം : തോക്കെടുത്തും ബസ് ഓടിച്ചും വാര്‍ത്തകളിലിടം നേടിയ പിസി ജോർജ് എംഎൽഎ ഇത്തവണ കൈവെച്ചത് ജെസിബിയിലാണ്. കോട്ടയം കോരുത്തോട് കോസടി ട്രൈബല്‍ സ്കൂളിലായിരുന്നു സംഭവം.കെട്ടിട ര്‍മ്മാണോദ്ഘാടനത്തിന് കോസടി സ്കൂളിലെത്തിയതായിരുന്നു പിസി.

നുമ്മടെ ആശാന് ജെ സി ബി യും പുല്ലാണ്…. കോരുത്തോട് കോസടി ട്രൈബൽ സ്കൂളിന്റെ പുതിയ കെട്ടിടം നിർമാണോൽഘാടനം ജനപക്ഷ നേതാവ് പി സി ജോർജ് ജെ സി ബി ഉപയോഗിച്ച് മണ്ണ് മാറ്റി നിർവഹിച്ചു….

Posted by പൂഞ്ഞാർ ആശാൻ പി സി ജോർജ് on 24 ನವೆಂಬರ್ 2017

എല്ലാവരും ഉദ്ഘാടനം ചെയ്യുന്ന പോലെ രണ്ട് വാക്ക് പ്രസംഗിച്ച്‌ പിസി പോകുമെന്നായിരുന്നു കുട്ടികളും അദ്ധ്യാപകരും വിചാരിച്ചിരുന്നത്. പക്ഷേ, ജെസിബി കണ്ടപ്പോള്‍ പിസി ആ പതിവ് ഉപേക്ഷിച്ചു. സ്കൂള്‍ മുറ്റത്തെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ മണ്ണുമാന്തി നിര്‍വഹിക്കുമെന്ന് പറഞ്ഞ് പിസി ജെസിബിയില്‍ കയറി. ജെസിബിയിലിരുന്ന് കുട്ടികള്‍ക്കൊപ്പം സെല്‍ഫിയെടുക്കാനും അദ്ദേഹം തയ്യാറായി