അടുത്ത വർഷം മുതൽ സന്ദർശക വിസ അനുവദിക്കും; സൗദി രാജകുമാരൻ

റിയാദ്: സന്ദർശക വിസ സംബന്ധിച്ചുള്ള പുതിയ തീരുമാനവുമായി സൗദി രാജകുമാരൻ മുഹമ്മദ് ബിന്‍ സല്‍മാന്‍. 2018 മുതൽ സന്ദർശക വിസ അനുവദിക്കുമെന്ന് സൗദി മന്ത്രാലയം അറിയിച്ചു. പുതിയ പദ്ധതിയിലൂടെ രാജ്യത്തിൻറെ വരുമാനം വര്‍ധിപ്പിക്കുകയാണ് ലക്ഷ്യമെന്നും മന്ത്രാലയം വ്യക്തമാക്കി.

ഈ രാജ്യം സന്ദർശിക്കാനും, ഇവിടെത്തെ സംസ്കാരം അറിയാനും ആഗ്രഹിക്കുന്നവരാണ് യഥാര്‍ഥത്തില്‍ ഈ രാജ്യത്തിന്റെ മഹത്വമെന്ന് മുഹമ്മദ് ബിന്‍ സല്‍മാന്‍ അറിയിച്ചു. സി.എന്‍.എന്‍ ചാനലിന് നല്‍കിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. അടുത്ത വർഷത്തോടെ ഓൺലൈൻ വഴി സന്ദർശക വിസ അനുവദിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.