ഹെൽമറ്റ് ധരിച്ചില്ല; പോലീസുകാരൻ ലാത്തി കൊണ്ട് യുവാന്റെ തലയടിച്ച് പൊട്ടിച്ചു (വിഡിയോ വൈറലാകുന്നു)

ചെന്നൈ: ഹെല്‍മറ്റ് ധരിക്കാതെ യാത്ര ചെയ്തതിന് ശിക്ഷയായി പോലീസുകാരൻ യുവാവിന്റെ തലയിൽ ലാത്തി കൊണ്ട് ശക്തമായി അടിച്ചു. തമിഴ് നാട്ടിലെ കന്യാകുമാരിയിൽ വെച്ചാണ് സംഭവം നടന്നിരിക്കുന്നത്. യുവാവ് വാഹനം നിര്‍ത്താതെ പോയതിനെ തുടര്‍ന്ന് ഹെല്‍മറ്റ് വേട്ടക്ക് എത്തിയ പൊലീസ് ലാത്തി ഉപയോഗിച്ച്‌ അടിക്കുകയായിരുന്നു.

എന്നാൽ അപകടം കൂടാതെ വാഹനമോടിച്ച് നീങ്ങിയ യുവാവ് തല പൊട്ടി രക്തം ഒലിച്ചതിനെത്തുടര്‍ന്ന് അല്‍പ്പം അകലെയായി വാഹനം നിര്‍ത്തി. തുടർന്ന് യുവാവിനെ ആംബുലൻസിൽ ആശുപത്രിയിലെത്തിക്കുകയായിരുന്നു. കന്യാകുമാരി സ്വദേശി രാജേഷ് ആണ് പൊലീസുകാരന്റെ ക്രൂര മര്‍ദ്ദനത്തിനിരയായിരിക്കുന്നത്.

സംഭവത്തിൽ ഇടപെട്ട നാട്ടുകാരോടും മോശ പെരുമാറ്റമായിരുന്നു പൊലീസ് നടത്തിയത്. സി.സി.ടി.വിയില്‍ പതിഞ്ഞ ദൃശ്യങ്ങൾ സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെ യുവാവിനെ ആക്രമിച്ച പോലീസുകാരനെ ജോലീഗിൽ നിന്നും സസ്പെന്റ് ചെയ്തു.