അജ്മാനിൽ വീണ്ടും നമ്പർ രണ്ടിന് മുടക്കിയത് കോടികൾ

അജ്മാന്‍: എച് ഗണത്തിലുള്ള രണ്ട് എന്ന നമ്പറിനായി കോടികൾ മുടക്കി വീണ്ടും വമ്പന്മാർ. 165 മില്യണ്‍ ദിര്‍ഹം (ഏകദേശം രണ്ട് കോടി 90 ലക്ഷം രൂപ ) ഒരു വ്യവസായി മുടക്കിയത്. വാഹന നമ്പര്‍ ഇനത്തില്‍ നടത്തിയ ലേലത്തില്‍ 50 നമ്പറുകള്‍ക്കായി 9.13 മില്യണ്‍ ദിര്‍ഹം (ഏകദേശം 16 കോടി രൂപ ) ലഭിച്ചതായി അധികൃതര്‍ അറിയിച്ചു.

എന്നാൽ നമ്പറുകളെല്ലാം എച് ഗണത്തിൽ പെട്ടതാണെന്നാണ് ഇതിന്റെ പ്രത്യേകത. രണ്ടാമത്തെ ഉയര്‍ന്ന ലേലമായ ‘നമ്പര്‍10′ 695,000 ദിർഹം (ഏകദേശം 1,22,38,047രൂപക്കും), നമ്പര്‍ 11 660,000 ദിര്‍ഹം (ഏകദേശം 1,16,21,743 രൂപക്കും ) എന്നിങ്ങനെയാണ് ലേലം നടന്നത്. നേരത്തെ അബുദാബിയില്‍ അഹ്മദ് അല്‍ മര്‍സൂഖി എന്ന 23 കാരൻ തന്റെ ഇഷ്ട നമ്പറായ 2 ലേലത്തിൽ പിടിക്കാൻ വേണ്ടി 10 മില്യണ്‍ ദിര്‍ഹം (ഏകദേശം 17,68,03,709.70രൂപ ) ചിലവഴിച്ചിരുന്നു. ഈ വാർത്ത മാധ്യമങ്ങളിൽ നിറഞ്ഞിരുന്നു. ’11’ എന്ന നമ്പര്‍ ഏകദേശം 11 കോടി 31 ലക്ഷം രൂപക്ക് മറ്റൊരു വ്യവസായിയും സ്വന്തമാക്കിയിരുന്നു.