ഭൂകമ്പസുരക്ഷാ ബോധവത്ക്കരണം നടതുന്നതിന് റോബോട്ടുകൾ

ദുബായ്: ദുബായിൽ റോബോട്ടുകളെ ഉപയോഗിച്ച് ഭൂകമ്പ സുരക്ഷാ ബോധവത്ക്കരണം നടത്തി. നഗരസഭാ സര്‍വേ വിഭാഗത്തി​​ന്‍റ ദുബൈ ക്ലബ്​ ഫോര്‍ പീപ്പിള്‍ വിത്ത്​ ഡിറ്റര്‍മിനേഷനിലെ അംഗങ്ങള്‍ക്കായാണ്​ പരിപാടി സംഘടിപ്പിച്ചത്. പ്രധാനമായും ദൃഢനിശ്​ചയ വിഭാഗത്തിലെ ജനങ്ങള്‍ക്ക് വേണ്ടി കൂടിയാണ് പരിപാടി ഒരുക്കിയതെന്ന്​ മറൈന്‍ സര്‍വേ വിഭാഗം മേധാവി ഇമാന്‍ അല്‍ ഫലാസി പറഞ്ഞു. ഭൂകമ്പത്തിന് മുമ്പും ശേഷവും സ്വീകരിക്കേണ്ട മുൻകരുതലുകൾ ബോധ്യപ്പെടുത്തുകയായിരുന്നു ലക്ഷ്യം.

പ്രകൃതി ക്ഷോഭങ്ങള്‍ സംബന്ധിച്ച്‌​ മുന്‍കൂർ നടപടികൾ നടത്തുന്നതിനും, മുന്നറിയിപ്പുകൾ നടത്തുന്നതിനും എല്ലാ സാങ്കേതിത വിദ്യകളും നഗരസഭാ ഉപയോഗപ്പെടുത്തും. റോബോട്ടുകളെയും ആർട്ടിഫിഷ്യൽ ഇന്റലിജൻസും പ്രയോജനപ്പെടുത്തി തുടര്‍ പരിപാടികള്‍ സംഘടിപ്പിക്കുമെന്നും അവർ കൂട്ടിച്ചേർത്തു.