ഹാദിയയ്ക്ക് സുപ്രീംകോടതി സ്വാതന്ത്ര്യം അനുവദിച്ചു, പഠനം പൂർത്തിയാക്കാൻ അനുമതി

ന്യൂഡൽഹി : ഹാദിയയ്ക്ക് സുപ്രീംകോടതി സ്വാതന്ത്ര്യം അനുവദിച്ചു. സേലത്ത് പഠനം പൂർത്തിയാകാനുള്ള അനുമതിയാണ് കോടതി നൽകിയത്. പഠനം പൂർത്തിയാക്കാനുള്ള നിർദ്ദേശമാണ് കോടതി ഹാദിയയ്ക്ക് നൽകിയത്. എന്നാൽ ഭർത്താവായ ഷെഫിൻജഹാനെ രക്ഷിതാവാക്കണമെന്ന ആവശ്യം കോടതി അംഗീകരിച്ചില്ല. സർവകലാശാല അധികാരികൾ രക്ഷിതാവായിക്കൊണ്ട് ഹോസ്റ്റൽ സൗകര്യം ഉപയോഗിച്ച് പഠനം പൂർത്തിയാക്കാൻ കോടതി നിർദ്ദേശിച്ചു. ഹാദിയ അച്ഛൻ അശോകനോടൊപ്പമോ, ഭർത്താവ് ഷെഫിൻ ജഹാനോടൊപ്പമോ പോകേണ്ടതില്ലെന്നു കോടതി അറിയിച്ചു. ഹാദിയയുടെ പഠനച്ചിലവ് കേരളാ സർക്കാർ വഹിക്കണമെന്ന് കോടതി അറിയിച്ചു. പതിനൊന്ന് മാസക്കാലം ഹോസ്റ്റലിൽ താമസിച്ച് പഠനം പൂർത്തിയാക്കി ഡോക്ടറാവണമെന്നും കോടതി അറിയിച്ചു. ഇക്കാര്യം തമിഴ്‌നാട് സർക്കാരിനെ അറിയിക്കണമെന്നും, കാര്യങ്ങളിൽ തീരുമാനമാകും വരെ ഹാദിയ ഡൽഹിലെ കേരളാ ഹൌസിൽ ആവശ്യമായ സുരക്ഷയോടെ ഹാദിയ ജീവിക്കട്ടെയെന്നാണ് കോടതി അറിയിച്ചത്.

അതേ സമയം മലപ്പുറത്ത് തനിക്ക് സുഹൃത്തുക്കളുണ്ടെന്നും അവരുടെ വീട്ടിൽ നിന്ന് സേലത്തേക്ക് പഠിക്കാൻ പോകാൻ അനുമതിക്കണമെന്നുമുള്ള ഹാദിയയുടെ ആവശ്യം കോടതി അംഗീകരിച്ചില്ല.