ദുബായ് ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പിൽ വിജയിയെ പ്രഖ്യാപിച്ചു

ദുബായ്: ചൊവ്വാഴ്ച നടന്ന ദുബായ് ഡ്യൂട്ടി ഫ്രീ റാഫിളില്‍ ഓസ്ട്രേലിയന്‍ പൗരന് ലഭിച്ചത് 1 മില്യണ്‍ യു.എസ് ഡോളര്‍ (ഏകദേശം 6.50 കോടി ഇന്ത്യന്‍ രൂപ). പെര്‍ത്തില്‍ നിന്നുള്ള ജെറമി.കെ ബ്രസീലിലേക്കുള്ള തന്റെ അവധിക്കാല യാത്രയ്ക്കിടെയാണ് ദുബായ് വിമാനത്താവളത്തില്‍ നിന്നും ടിക്കറ്റ് വാങ്ങിയത്. 258-മാറ്റത്തെ സീരീസിലെ 2380 നമ്പർ ടിക്കറ്റാണ് ജെറമിക്ക് ഭാഗ്യം കൊണ്ടെത്തിച്ചത്. ഇത്തരത്തില്‍ വിസ്മയകരമായ മത്സരം നടത്തുന്ന ദുബായ് ഡ്യൂട്ടി ഫ്രീയ്ക്ക് ജെറമി നന്ദി അറിയിക്കുകയും ഈ ദിനം തന്റെ സ്മരണയിൽ എക്കാലവും ഉണ്ടാകുമെന്നും പറഞ്ഞു. 38 കാരനായ ജെറമി ഒരു ഐടി കമ്പനിയില്‍ ബിസിനസ് ഡെവലപ്മെന്റ് മാനേജരായി ജോലി ചെയ്യുകയാണ്.