വിദ്യാര്‍ത്ഥികള്‍ അണിനിരന്ന്​ സൃഷ്​ടിച്ച പാറും പതാക ഗിന്നസ്​ ബുക്കില്‍ ഇടം നേടി

അബുദാബി: ജെംസ്​ എജുക്കേഷന്‍ വിദ്യാര്‍ത്ഥികള്‍ അണിനിരന്ന്​ സൃഷ്​ടിച്ച പാറും പതാക ഗിന്നസ്​ ബുക്കില്‍ ഇടം നേടി. നാല്‍പത്തിയാറാം യു.എ.ഇ ദേശീയ ദിനാഘോഷത്തോടനുബന്ധിച്ചാണ് അബൂദബി ജെംസ്​ കാംബ്രിഡ്​ജ്​ ഇന്‍റര്‍നാഷനല്‍ സ്​കൂള്‍, ജെംസ്​ യുനൈറ്റഡ്​ ഇന്ത്യന്‍ സ്​കൂള്‍ എന്നിവിടങ്ങളിലെ 4130 വിദ്യാര്‍ഥികള്‍ ചേര്‍ന്ന് പാറിപ്പറക്കുന്ന യു.എ.ഇ പതാകയുടെ മാതൃക തീര്‍ത്തത്​.

അബൂദബി കാംബ്രിഡ്​ജ്​ ഇന്‍റര്‍നാഷനല്‍ സ്​കൂള്‍ മൈതാനത്ത് യു.എ.ഇ പതാകയുടെ നിറത്തിൽ വസ്ത്രങ്ങളണിഞ്ഞ് അണി നിരന്ന് വിദ്യാര്‍ഥികള്‍ ലോക റെക്കോഡ്​ കരസ്​ഥമാക്കുകയായിരുന്നു. ഇതോടെ ജെംസ്​ എജുക്കേഷൻ സ്വന്തമാക്കിയത് മൂന്ന് ലോക റെക്കോര്‍ദുകളാണ്. 2015ല്‍ ഏറ്റവും വലിയ ‘മനുഷ്യ വാചകം’ സൃഷ്​ടിച്ചും 2014ല്‍ 119 രാജ്യങ്ങളിലെ വിദ്യാര്‍ത്ഥികള്‍ ഒരേ സമയം യു.എ.ഇ ദേശീയഗാനം ആലപിച്ചും ജെംസ്​ എജുക്കേഷന്‍ ലോക റെക്കോര്‍ഡ്​ സൃഷ്​ടിച്ചിരുന്നു.

ഏറ്റവും വലിയ പേരും പതാകയുടെ മാതൃക നിർമ്മിച്ച് യു.എ.ഇക്കും രാജ്യത്തി​​ന്‍റ നേതാക്കള്‍ക്കും പ്രണാമമര്‍പ്പിക്കുകയാണ് തങ്ങടെ ലക്ഷ്യമെന്നും ജെംസ്​ എജുക്കേഷന്‍ ചീഫ്​ എക്​സിക്യൂട്ടീവ്​ ഒാഫിസര്‍ ഡിനോ വര്‍ക്കി വ്യക്തമാക്കി. ഇൗ നേട്ടം കരസ്​ഥമാക്കുന്നതിന്​ സഹായിച്ച എല്ലാ വിദ്യാര്‍ത്ഥികൾക്കും അധ്യാപകർക്കും രക്ഷിതാക്കൾക്കും നന്ദി അറിയിക്കുന്നതായും അദ്ദേഹം അറിയിച്ചു.