ഹാദിയയെ സന്ദർശിക്കാൻ ഷഫീന്‍ ജഹാന് അനുമതി, അശോകൻ സുപ്രീംകോടതിയെ സമീപിച്ചു

സേലം: ഹാദിയയെ സന്ദർശിക്കാൻ ഷഫീന്‍ ജഹാന് അനുമതി നൽകിയ സംഭവത്തിൽ പിതാവ് അശോകൻ സുപ്രീംകോടതിയിൽ സമീപിച്ചു. സേലത്തെ ശിവരാജ് ഹോമിയോ മെഡിക്കല്‍ കോളേജിനെതിരെയാണ് ഹാദിയയുടെ അച്ഛന്‍ സുപ്രീംകോടതിയെ സമീപിച്ചത്. ഹാദിയയെ കാണാന്‍ ഷഫീന്‍ ജഹാനെ അനുവദിച്ചത് ശരിയല്ലെന്നും ഷഫീന്‍ ജഹാന്‍ തീവ്രവാദ കേസിലെ കണ്ണിയാണെന്നും അദ്ദേഹം പറഞ്ഞു.
സുരക്ഷിതമായി പഠിക്കാനാണ് മകളെ കോളേജില്‍ എത്തിച്ചത്. ആര് ആവശ്യപ്പെട്ടാലും കാണിക്കാനുള്ള വസ്തുവല്ല തന്റെ മകള്‍. ഹാദിയ മാധ്യമങ്ങളെ കണ്ടത് കോടതിയലക്ഷ്യമാണെന്നും അശോകന്‍ പറഞ്ഞു.