രാഷ്ട്രീയ തിരിച്ചടികളെ നേരിടാൻ താൻ ഒരുക്കമാണ്; നരേന്ദ്ര മോദി

ന്യൂഡൽഹി: ഭാ​ര​ത​ത്തി​ന്‍റെ വി​ക​സ​ന​ത്തിന് വേണ്ടി കേന്ദ്ര സർക്കാർ സ്വീ​ക​രി​ച്ച ന​ട​പ​ടി​ക​ളു​ടെ രാ​ഷ്ട്രീ​യ ഫ​ല​ങ്ങ​ള്‍ നേ​രിടാൻ തൻ തയ്യാറാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോ​ദി. സർക്കാർ നിലവിൽ കൊണ്ട് വന്ന നോ​ട്ട് നി​രോ​ധ​ന​വും ജി​എ​സ്ടി​യും അ​ട​ക്ക​മു​ള്ള വി​ഷ​യ​ങ്ങ​ളി​ല്‍ ഉ​യ​രു​ന്ന ആ​രോ​പ​ണ​ങ്ങ​ളോ​ടാണ് മോദിയുടെ പ്രതികരണം. ദേ​ശീ​യ ത​ല​സ്ഥാ​ന​ത്ത് ഹി​ന്ദു​സ്ഥാ​ന്‍ ടൈം​സ് ലീ​ഡ​ര്‍​ഷി​പ്പ് സ​മ്മി​റ്റി​ല്‍ സം​സാ​രി​ക്കുകയായിരുന്നു മോദി.

അ​ഴി​മ​തി ര​ഹി​ത, വ്യ​ക്തി കേ​ന്ദ്രീ​കൃ​ത, വി​ക​സ​ന സൗ​ഹൃ​ദ പ​രി​സ്ഥി​തി സം​ജാ​ത​മാ​ക്കു​ക​യാ​ണ് ത​ന്‍റെ സ​ര്‍​ക്കാ​ർ പ്രധാനമായും ലക്ഷ്യം വയ്ക്കുന്നത്. നി​ല​വ​റ​യ്ക്കു​ള്ളി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന സ​ര്‍​ക്കാ​റു​ക​ള്‍ ആ​ശ​യ​ക്കു​ഴ​പ്പം സൃ​ഷ്ടി​ക്കുമെങ്കിലും, നിലവിലെ സ​ര്‍​ക്കാ​ര്‍ സ​മ​ഗ്ര വി​ക​സ​ന സ​മീ​പ​നം സ്വീ​ക​രി​ക്കു​കയാണ് ചെയ്യുന്നത്.- മോ​ദി പ​റ​ഞ്ഞു. കൂടാതെ നോട്ട് പിൻവലിച്ചതോടെ രാജ്യത്തെ നിലവറ സമ്പാദ്യങ്ങളെ വെളിച്ചെത്ത് കൊണ്ട് വരാൻ സാധിച്ചെന്നും ആ​ധാ​ര്‍ കാ​ര്‍​ഡ് ബ​ന്ധി​പ്പി​ക്ക​ല്‍ ബി​നാ​മി ഇ​ട​പാ​ടു​ക​ളെ ത​ട​യാ​ന്‍ സഹായിച്ചെന്നും നരേന്ദ്ര മോഡി അവകാശപ്പെട്ടു.