വി ലവ് യുഎഇ ഡിസംബർ 2 ന് അബൂദാബി ഖാലിദിയ പാർക്കിൽ

അബൂദാബി : അബൂദാബി കാസർകോട് ജില്ലാ കെ എം സി സി യു എ ഇ യുടെ നാൽപത്തിയാറാം ദേശീയ ദിനത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന വി ലവ് യു എ ഇ നാഷണൽ ഡേ പ്രോഗ്രാം ഡിസംബർ 2ന് അബൂദാബി ഖാലിദിയ പാർക്കിൽ രാവിലെ ഒൻപത് മണി മുതൽ വിവിധ കലാ കായിക പരിപാടികളോട് കൂടി കൊണ്ടാടുവാൻ കാസർകോട് ജില്ലാ കെ എം സി ഭാരവാഹികളുടെയും മണ്ഡലം പ്രസിഡണ്ട് സെക്രട്ടറിമാരുടെയും യോഗം തീരുമാനിച്ചു.ജില്ലയിലെ അഞ്ച് നിയോജക മണ്ഡലങ്ങൾ യഥാക്രമം അഞ്ച് ഗ്രൂപ്പ് കളിലായി മത്സരിക്കും. റെഡ്,ബ്ലൂ, എല്ലോ, വൈറ്റ്, ഗ്രീൻ എനിങ്ങനെ വിവിധ മണ്ഡ ലങ്ങളെ ഗ്രൂപ്പ്കളാക്കി തരം തിരിച്ചു.ഏറ്റവും കൂടുതൽ പോയൻറ്റ് നേടുന്ന ടീമിനെ ചാംപ്യൻമാരായി തെരെഞ്ഞെടുക്കും, കമ്പ വലി ,പെനാൽട്ടി ഷൂട്ടൗട്ട്, സുന്ദരിക്ക് പൊട്ട് തൊടൽ തുടങ്ങിയ രസകരമായ മൽസരങ്ങളാണ് രാവിലെ മുതൽ വൈകുന്നേരം വരെ ആസൂത്രണം ചെയ്തിട്ടുള്ളത്. പരിപാടിയുടെ അവസാന ഒരുക്കങ്ങൾ യോഗം വിലയിരുത്തി. ജില്ലാ പ്രസിഡണ്ട് പി കെ അഹ്മദ് ബല്ലാകടപ്പുറം അദ്ധ്യക്ഷത വഹിച്ചു.ആക്ടിംഗ് ജനറൽ സെക്രട്ടറി അനീസ് മാങ്ങാട് സ്വാഗതം പറഞ്ഞു. ഭാരവാഹികളായ ,പൊവ്വൽ അബ്ദുൾ റഹ്മാൻ, അസീസ് പെർമുദെ, ചേക്കു അബ്ദുൾ റഹ് മാൻ ഹാജി, സുലൈമാൻ കാനക്കോട്, ഷാഫി സിയാറത്തുംകര, സദാത്ത് തൃക്കരിപ്പൂർ, വിവിധ മണ്ഡലം നേതാക്കളായ സെഡ് എമൊഗ്രാൽ, എം എം നാസർ, അഷ്റഫ് കീഴൂർ, സുൽഫി ഷേനി ,ഹനീഫ് മീത്തൽ മാങ്ങാട്, ഷമീം ബേക്കൽ ചർച്ചയിൽ പങ്കെടുത്ത് സംസാരിച്ചു. സത്താർ കുന്നുംകൈ യോഗത്തിന് നന്ദി പ്രകാശിപ്പിച്ചു.