സ്വർണ മെഡൽ ജേതാക്കൾക്ക് സമ്മാനം പശു .മാതൃകാപരമാണെന്ന് ഹരിയാന സർക്കാർ

Cows graze at a dairy farm on August 24, 2016, in Porterville in California's Central Valley. Well water testing has uncovered dangerously high level of nitrates in the water in areas of this farming community about 160 miles north of Los Angeles. Fertilizers and cow manure are among the leading causes of nitrate pollution in well water. Too much nitrate in drinking water poses a risk to infants under six months of age including a condition called "blue baby syndrome" / AFP / Robyn BECK (Photo credit should read ROBYN BECK/AFP/Getty Images)

ലോക യൂത്ത് വനിതാ ബോക്സിങ് ചാമ്പ്യൻഷിപ്പിലെ സ്വർണ മെഡൽ ജേതാക്കൾക്ക‌ടക്കം ഓരോ പശുക്കളെ വീതം സമ്മാനമായി പ്രഖ്യാപിച്ച് ഹരിയാന സർക്കാർ. ഹരിയാന കൃഷിമന്ത്രി ഓം പ്രകാശ് ധൻകാറാണ് ഈ ‘അസാധാരണ’ സമ്മാനം കായിക താരങ്ങൾക്കായി പ്രഖ്യാപിച്ചത്.

സാധാരണയായി പണമാണ് എല്ലാവരും സമ്മാനമായി കൊ‌ടുക്കാറ്. എന്നാൽ ഹരിയാനയുടെ അഭിമാനമുയർത്തിയ വനിതാ താരങ്ങൾക്ക് വ്യത്യസ്തമായൊരു സമ്മാനം തന്നെ കൊടുക്കേണ്ടതുണ്ടെന്നാണ് മന്ത്രിയുടെ നിലപാട്. പശു സമ്മാനം ലഭിക്കുന്നതിലൂടെ താരങ്ങൾക്ക് ഗുണമേൻമയുള്ള പാല്‍ ലഭിക്കും. അങ്ങനെ അവര്‍ക്ക് നല്ല സൗന്ദര്യവും ബുദ്ധിയും ലഭിക്കുമെന്നും സായിയുട‌െ ബോക്സിങ് അക്കാദമിയിൽ നടന്ന സ്വീകരണ പരിപാടിയിൽ മന്ത്രി പ്രഖ്യാപിച്ചു.

നവംബറിൽ ഗുവാഹത്തിയിൽ നടന്ന ബോക്സിങ് ചാമ്പ്യൻഷിപ്പില്‍ ഹരിയാന സ്വദേശികളായ നീതു, സാക്ഷി, ജോതി, ശശി എന്നിവർ വിവിധ വിഭാഗങ്ങളിലായി സ്വർണ മെഡൽ നേടിയിരുന്നു. ഇതിനു പുറമെ രണ്ടു വെങ്കല മെഡലുകളും ഹരിയാനയിൽ നിന്നുള്ള താരങ്ങൾ നേടി. ഈ താരങ്ങൾക്കാണ് മാതൃകാപരമാണെന്ന് അവകാശപ്പെട്ട് ഹരിയാന സർക്കാർ പശുക്കളെ സമ്മാനമായി പ്രഖ്യാപിച്ചത്.