“ആകാശത്തിലൊരു വാതില്‍ ” സാഹസികതയുടെ മറ്റൊരു തലം

യൂറോപ്പിലെ ഉയരം കൂടിയ മലനിരകളിലൊന്നായ ജങ്‌ഫ്രോ പര്‍വ്വതത്തിനു മുകളില്‍ നിന്നാണ് ഫ്രാന്‍സുകാരായ ഫ്രെഡ് ഫ്യൂഗനും വിന്‍സ് റെഫെറ്റും സാഹസികതയുടെ പുതിയ തലങ്ങള്‍ കാട്ടിത്തരുന്നത്. മലമടക്കുകളുടെ അറ്റത്തുനിന്ന് അന്തരീക്ഷത്തിലേക്ക് ഒറ്റച്ചാട്ടം. പിന്നെ ഫ്‌ളയിംഗ് സ്യൂട്ടുകളുടെ സഹായത്തോടെ ആകാശത്തിലേക്ക് പറക്കല്‍. പറന്നുകൊണ്ടിരിക്കുന്ന ഒരു ചെറുവിമാനം ലക്ഷ്യമാക്കിയാണ് ആ യാത്ര.

മാസങ്ങളുടെ പരിശീലനമാണ് ഇവരുടെ ഈ വിജയസാഹസികതയ്ക്ക് പിന്നിലുള്ളത്. ആകാശത്തിലൊരു വാതില്‍ എന്നാണ് ഈ സാഹസികതയ്ക്ക് ഇവര്‍ നല്കിയ പേര്. കരിയറിലെ ഏറ്റവും പ്രയാസമേറിയ ദൗത്യമായിരുന്നു ഇതെന്ന് ഇരുവരും പറയുന്നു.