മക്ക എക്സ്പ്രസ് റോഡിൽ വാഹനാപകടം; നാല് മരണം

ജിദ്ദ: മദീന – മക്ക എക്സ്പ്രസ് റോഡിൽ വാഹനാപകടം. വ്യാഴാഴ്ച ഉച്ചക്ക് ശേഷമാണ് സംഭവം. അപകടത്തെ തുടർന്ന് നാല് തീർത്ഥാടകർ കൊല്ലപ്പെടുകായും 40 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി സൗദി റെഡ് ക്രസന്റ് അതോറിറ്റി മദീന വിഭാഗം വക്താവ് ഖാലിദ് അല്‍ സഹ്ലി അറിയിച്ചു. ഏഷ്യന്‍ വംശജരായ തീര്‍ഥാടകർ സഞ്ചരിച്ച് കൊണ്ടിരുന്ന ബസ്സ് ട്രക്കുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായിരിക്കുന്നത്. മക്ക-മദീന എക്‌സ്പ്രസ്സ് റോഡില്‍ വാദി അല്‍ഫാര്‍ എന്ന സ്ഥലത്ത് വെച്ചാണ് അപകടമുണ്ടായിരിക്കുന്നത്.