വാഹനത്തോടുള്ള അമിത ഭ്രമം; സി.സി അടയ്ക്കാതെ വാഹനം ഒളിപ്പിച്ച ഇന്ത്യൻ താരം മനസ്സ് തുറക്കുന്നു

ഐ.പി.എല്ലിലൂടെ ജനഹൃദയം കീഴടക്കുകയും ചുരുങ്ങിയ കാലയളവിൽ ഇന്ത്യൻ ടീമിൽ തന്നെ ഇടം നേടുകയും ചെയ്ത താരമാണ് ഹര്‍ദ്ദിക് പാണ്ഡ്യ. പ്രശസ്തിയും പണവും ആവശ്യത്തിനു പാണ്ഡ്യയ്ക്ക് ഉണ്ടെങ്കിലും സിസി അടയ്ക്കാന്‍ സാധികാതെ വാഹനം ഒളിപ്പിച്ചിട്ടുണ്ടെന്ന കാര്യം ബ്രേക്ക്ഫാസ്റ്റ് വിത്ത് ചാംപ്യന്‍സ് എന്ന ചാനല്‍ പരിപാടിയിലൂടെ അദ്ദേഹം വെളിപ്പെടുത്തി.

പണമില്ലാതെ അഞ്ചും പത്തും സ്വരൂപിച്ച് ഭക്ഷണം കഴിക്കുന്ന കാലം തനിക്കുണ്ടായിരുന്നു. കൂടാതെ ബാങ്ക് വായ്പകളും കാറിന്റെ പ്രതിമാസ തവണ തിരിച്ചടയ്ക്കാന്‍ സാധിക്കാതെ വന്നിട്ടുണ്ട്. ഇത് കാരണം ഏറെ ആഗ്രഹിച്ച് വാങ്ങിയ ജീവിതത്തിലെ ആദ്യ കാർ താൻ ഒളിപ്പിക്കുകയായിരുന്നു- ഹാർദിക് പാണ്ട്യ വിശദീകരിച്ചു

എന്നാൽ തന്റെ ഇഷ്ട്ട വാഹനം നഷ്ടപ്പെടുത്താൻ തോന്നിയില്ലെന്നും പലപ്പോഴും ഭക്ഷണം കഴിക്കാനുള്ള കാശ് മാറ്റിവെച്ചാണ് മൂന്നു വര്‍ഷത്തോളം സിസി അടച്ച് തീർത്തതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തന്റെ ജീവിതം മുംബൈ ഇന്ത്യൻസിനോടൊപ്പമുള്ള ആദ്യ കിരീടം ലഭ്യമായതോടെ പാടെ മാറിയെന്നും താരം വ്യക്തമാക്കി.