കെ സുരേന്ദ്രന്റെ സെല്‍ഫ് ഗോള്‍ : നന്ദി പറഞ്ഞ് എം ബി രാജേഷ്‌

ബിജെപി നേതാവ് കെ സുരേന്ദ്രനോട് ചോദ്യശരങ്ങളുമായി എംബി രാജേഷ് എം.പി. കെ സുരേന്ദ്രന്‍ കഴിഞ്ഞ ദിവസം പാലക്കാട് നടത്തിയ പത്രസമ്മേളനത്തിലെ പരാമര്‍ശമാണ് അദ്ദേഹത്തിന് തന്നെ വിനയായിരിക്കുന്നത്. ലാഭത്തിലുള്ള പാലക്കാട് ഇന്‍സ്ട്രുമന്റേഷന്‍ പൂട്ടാതിരിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുക്കുന്നത് അനുവദിക്കില്ലെന്നായിരുന്നു സുരേന്ദ്രന്‍ പറഞ്ഞിരുന്നത്. ബി.എം.എസിനെ മുന്‍നിര്‍ത്തി കേന്ദ്രസര്‍ക്കാര്‍ ഇന്‍സ്ട്രുമെന്റെഷന്‍ ഏറ്റെടുക്കല്‍ അട്ടിമറിക്കാനും അതുവഴി ബി.ജെ.പി.ഭരിക്കുന്ന രാജസ്ഥാനിലെ കോട്ടയൂണിറ്റ് പൂട്ടിയ പോലെ ഇതും പൂട്ടിക്കാനും ശ്രമിക്കുന്നുവെന്ന തന്റെ ആരോപണം സാധൂകരിക്കുന്നതാണ് സുരേന്ദ്രന്റെ പരാമര്‍ശമെന്നും എംബി രാജേഷ് ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ പറഞ്ഞു.
സുരേന്ദ്രന്റെ തുറന്നുപറച്ചില്‍.ബി.എം.എസ്.മാത്രമല്ല, കേരള ബി.ജെ.പി.യും ഈ അട്ടിമറി നീക്കത്തില്‍ മുഖ്യപങ്കുവഹിക്കുന്നുവെന്ന് ഇപ്പോള്‍ വ്യക്തമായിരിക്കുകയാണെന്നും സുരേന്ദ്രന്‍ പറഞ്ഞു. നഷ്ടത്തിലുള്ളവ പൂട്ടുകയും ലാഭത്തിലുള്ളവ വില്‍ക്കുകയും ചെയ്യുന്ന കേന്ദ്രനയത്തിന് നഷ്ടത്തിലുള്ളവ ലാഭത്തിലാക്കുകയും പൂ്ട്ടിയവ തുറക്കുകയുമെന്ന ബദല്‍നയം പിണറായി സര്‍ക്കാര്‍ നടപ്പാക്കുന്നത് സുരേന്ദ്രന് മാത്രം മനസ്സിലാവത്തതെന്തേ എന്നായിരുന്നു രാജേഷിന്റെ ചോദ്യം.