നബിദിന റാലിക്കിടെ സുന്നി പ്രവര്‍ത്തകര്‍ പരസ്പരം ഏറ്റുമുട്ടി, ആറ് പേര്‍ക്ക് വെട്ടേറ്റു

മലപ്പുറം: താനൂരില്‍ നബിദിന റാലിക്കിടെ നബിദിന റാലിക്കിടെ സുന്നി പ്രവര്‍ത്തകര്‍ പരസ്പരം ഏറ്റുമുട്ടി. ഇകെ-എപി വിഭാഗം സുന്നി പ്രവര്‍ത്തകരാണ് പരസ്പരം ഏറ്റുമുട്ടിയത്. സംഭവത്തില്‍ ആറ് പേര്‍ക്ക് വെട്ടേറ്റു. പരുക്കേറ്റവരെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. അക്രമം തുടരാതിരിക്കാന്‍ കനത്ത സുരക്ഷ ഏര്‍പ്പെടുത്തിയെന്ന് പൊലീസ് അറിയിച്ചു.