ബാബരി മസ്ജിദ് അനുസ്മരണ പോസ്റ്റര്‍ ഒട്ടിച്ച മൂന്ന് എസ്ഡിപിഐ പ്രവര്‍ത്തകര്‍ക്കെതിരെ കാസർകോട് പൊലീസ് കേസെടുത്തു

കാസർകോട് : ബാബരി മസ്ജിദ് അനുസ്മരണ പോസ്റ്റര്‍ ഒട്ടിച്ച മൂന്ന് എസ്ഡിപിഐ പ്രവര്‍ത്തകര്‍ക്കെതിരെ കാസർകോട് പൊലീസ് കേസെടുത്തു. ഐപിസി 153 പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. സമൂഹത്തിൽ മതസ്പർദ്ധയുണ്ടാക്കുന്ന തരത്തിലുള്ള പോസ്റ്ററൊട്ടിച്ചെന്ന് കാട്ടിയാണ് പൊലീസ് കേസെടുത്തത്. പോപുലര്‍ ഫ്രണ്ട് എല്ലാവര്‍ഷവും നടത്തിവരാറുള്ള ബാബരി മസ്ജിദ് അനുസ്മരണത്തിന്റെ ഭാഗമായാണ് എസ്ഡിപിഐ പ്രവർത്തകർ പോസ്റ്റർ ഒട്ടിച്ചത്

ബാബരി മസ്ജിദ് തകര്‍ത്തതിന്റെ 25ാമത് വര്‍ഷമാണ് ഈ വരുന്ന ആറാം തിയതി. ഈ വര്‍ഷം വിവിധ ഇടതുപക്ഷ പാര്‍ട്ടികളും ഈ ദിവസം കരിദിനമായി ആചരിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്.