തീവ്രവാദികളുടെ കേന്ദ്രങ്ങള്‍ നീക്കാന്‍ പാകിസ്ഥാന്‍ തയ്യാറാകണം. ഇല്ലെങ്കിൽ വേണ്ട നടപടി തങ്ങൾ സ്വീകരിക്കും; അമേരിക്ക

യു.എസ്: തീവ്രവാദികളുടെ സുരക്ഷിത കേന്ദ്രങ്ങള്‍ക്കെതിരെ പാകിസ്ഥാന്‍ നടപടി സ്വീകരിക്കാൻ തയ്യാറല്ലെങ്കിൽ, തങ്ങൾ വേണ്ട നടപടി കൈക്കൊള്ളുമെന്ന മുന്നറിയിപ്പുമായി അമേരിക്കന്‍ രഹസ്യാന്വേഷണ ഏജന്‍സി (സി.ഐ.എ) രംഗത്ത്. തീവ്രവാദികളുടെ കേന്ദ്രങ്ങള്‍ നീക്കാന്‍ പാകിസ്ഥാന്‍ തയ്യാറാകണം. ഇല്ലെങ്കില്‍ ഇത്തരം കേന്ദ്രങ്ങള്‍ ഇല്ലാതാകുന്ന കാര്യം തങ്ങള്‍ ഉറപ്പുവരുത്തുമെന്ന് സി.ഐ.എ ഡയറക്ടര്‍ മൈക്ക് പോംപിയോ വ്യക്തമാക്കി.

ഇക്കാര്യത്തെ കുറിച്ച് സംസാരിക്കുന്നതിനായി പാകിസ്ഥാനിലെത്തുന്ന ജെയിംസ് ആദ്യം സമാധാനപരമായി കാര്യങ്ങൾ അവതരിപ്പിക്കും. തുടർന്ന് തീവ്രവാദത്തിനെതിരെ ശക്തമായ നിലപാട് സ്വീകരിക്കുന്ന അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ സന്ദേശം കൈമാരുകയും ചെയ്യും. അതിനുശേഷവും ഇതേ രീതി പിന്തുടര്‍ന്നാല്‍ തീവ്രവാദികളുടെ സുരക്ഷിത കേന്ദ്രങ്ങള്‍ ഇനി അവിടെ ഉണ്ടാകില്ലെന്ന് ഞങ്ങള്‍ ഉറപ്പുനല്‍കുന്നുവെന്നും മൈക്ക് പോംപിയോ പറയുകയുണ്ടായി.