‘ബെസ്‌ററ് എക്‌സ്പ്രസ്സ് കാര്‍ഗോ’ പുതിയശാഖ ദുബായില്‍ പ്രവര്‍ത്തനം ആരംഭിച്ചു.

ദുബൈ: പതിനെട്ടു വര്‍ഷം സേവന പാരന്പര്യമുള്ള മിഡില്‍ ഈസ്റ്റിലെ കാര്‍ഗോ മേഖലയിലെ പ്രമുഖ സ്ഥാപനമായ എം. ഗ്രൂപ്പിന്റെ ഏറ്റവും പുതിയ സംരംഭമായ ബെസ്‌ററ് എക്‌സ്പ്രസ്സ് കാര്‍ഗോ ദുബായില്‍ പ്രവര്‍ത്തനം ആരംഭിച്ചു. സോനാപൂരിലും അല്‍ ഖൂസിലുമായി രണ്ടു ബ്രാഞ്ചുകളാണ് ദുബായില്‍ ഒരേ ദിവസം പ്രവര്‍ത്തനം ആരംഭിച്ചത്. ഡിസംബര്‍ 3-ആം തീയതി വൈകുന്നേരം 5 മണിക്ക് ദുബായിലെ സോനാപ്പൂരില്‍ എമിറേറ്റ്‌സ് പോസ്റ്റ് ഓഫീസിനു സമീപത്തും, പിന്നീട് 7- മണിക്ക് ദുബൈയിലെ അല്‍ ഖൂസ് മേഖലയിലെ ക്വിക്ക് ഹൈപ്പര്‍ മാര്‍ക്കറ്റിനകത്തുമായി ബഹുമാനപ്പെട്ട എം.പി. പി.കെ.കുഞ്ഞാലിക്കുട്ടിയും, പാണക്കാട് സയ്യിദ് അബ്ബാസ് അലി ശിഹാബ് തങ്ങള്‍ളും ചേർന്ന് ബ്രാഞ്ചുകള്‍ ഉത്ഘാടനം ചെയ്തു. ഉസ്താദ് സിംസാറുല്‍ ഹഖ് ഹുദവി മുഖ്യാതിഥിയായും ദുബൈ കെഎംസിസി പ്രസിഡന്റ് അന്‍വര്‍ നഹ പ്രേത്യക അതിഥിയായും ചടങ്ങില്‍ പങ്കെടുത്തു. ദുബൈയിലെ ഓഫീസുകള്‍ക്കൊപ്പം അതെ ദിവസം തന്നെ സൗദി അറേബിയയിലും ബെസ്‌ററ് എക്‌സ്പ്രസ്സ് കാര്‍ഗോ പ്രവര്‍ത്തനം ആരംഭിച്ചു. സൗദി അറേബിയയിലെ അഞ്ചാമത്തെ ബ്രാഞ്ചാണ് ഇത്. ജിസിസിയില്‍ 250ലധികവും ഇന്ത്യയില്‍ ആയിരത്തിലധികവും ജീവനക്കാര്‍ ജോലി ചെയ്യുന്ന എം. ഗ്രൂപ്പിന് നിലവില്‍ 22 -ലധികം ബ്രാഞ്ചുകള്‍ ഉണ്ട്. അടുത്ത വര്‍ഷത്തോടെ ജിസിസിയില്‍ 10 പുതിയ ബ്രാഞ്ചുകള്‍ കൂടി ആരംഭിക്കാന്‍ പദ്ധതിയുണ്ടെന്ന് എം. ഗ്രൂപ്പ് ചെയർമാൻ മുനീര്‍, നൗജാസ് പികെ (പാർട്ടണർ ), ഷംനാദ് അയക്കോടന്‍ ( മാനേജര്‍ ) എന്നിവര്‍ വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു.