സ്വന്തം ചരമപരസ്യം പ്രസിദ്ധീകരിച്ച കർഷകനെ കണ്ടെത്തി

കോട്ടയം: സ്വന്തം ചരമ പരസ്യവും നിര്യാണവാര്‍ത്തയും പത്രങ്ങളില്‍ പ്രസിദ്ധികരിച്ചശേഷം അപ്രത്യക്ഷനായ കർഷകനെ കണ്ടെത്തി. തളിപ്പറമ്പ് കുറ്റിക്കോല്‍ സ്വദേശി ജോസഫ് മേലുകുന്നേല്‍ (75)നെയാണ് കോട്ടയത്ത് കണ്ടെത്തിയത്. ഇന്ന് പുലര്‍ച്ചെ രണ്ടുമണിയോടെ തിരുനക്കര ക്ഷേത്രത്തിന് സമീപത്തുള്ള ഐശ്വര്യ ഹോട്ടലില്‍ വച്ചാണ് കണ്ടെത്തിയത്. കോട്ടയത്തെ ഒരാള്‍ ജോസഫിനെ തിരിച്ചറിയുകയും പൊലീസില്‍ വിവരം അറിയിക്കുകയുമായിരുന്നു. ശാരീരികമായി അസുഖങ്ങളുള്ളതിനാലും മക്കള്‍ക്ക് ബുദ്ധിമുട്ടാകാതിരിക്കാനുമാണ് താന്‍ നാടുവിട്ടതെന്നാണ് ജോസഫ് പൊലീസിനോട് പറഞ്ഞത്.

കഴിഞ്ഞ വ്യാഴാഴ്ചയാണ് മാതൃഭൂമി, മലയാള മനോരമ, ദീപിക തുടങ്ങിയ പത്രങ്ങളില്‍ ലക്ഷങ്ങളുടെ പരസ്യം ഇയാള്‍ നല്‍കിയത്. കോട്ടയത്തെ ഒരാള്‍ ജോസഫിനെ തിരിച്ചറിയുകയും പൊലീസില്‍ വിവരം അറിയിക്കുകയുമായിരുന്നു. ശാരീരികമായി അസുഖങ്ങളുള്ളതിനാലും മക്കള്‍ക്ക് ബുദ്ധിമുട്ടാകാതിരിക്കാനുമാണ് താന്‍ നാടുവിട്ടതെന്നാണ് ജോസഫ് പൊലീസിനോട് പറഞ്ഞത്.