നടി ആക്രമിക്കപ്പെട്ട സംഭവം : ദിലീപിന് കോടതിയുടെ സമന്‍സ്

കൊച്ചി: ദിലീപിന് അങ്കമാലി മജിസ്ട്രേറ്റ് കോടതി സമൻസയച്ചു. ഡിസംബര്‍ 19ന് ദിലീപ് അങ്കമാലി മജിസ്ട്രേറ്റ് കോടതിയില്‍ നേരിട്ട് ഹാജരാകണമെന്നാണ് സ​മ​ന്‍​സി​ലെ നി​ര്‍​ദേ​ശം.
നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിനെതിരായ കുറ്റപത്രം അങ്കമാലി മജിസ്ട്രേറ്റ് കോടതി സ്വീകരിച്ചതിനെ തുടര്‍ന്നാണ് സമന്‍സ് അയച്ചത്. ദി​ലീ​പി​നെ കൂ​ടാ​തെ, കേ​സി​ലെ പ്ര​തി​ക​ളാ​യ വി​ഷ്ണു, മേ​സ്തി​രി സു​നി​ല്‍ എ​ന്നി​വ​ര്‍​ക്കും കോ​ട​തി സ​മ​ന്‍​സ് കൈ​മാ​റി. കഴിഞ്ഞ മാസം 22നാണ് ദിലീപിനെ എട്ടാം പ്രതിയാക്കി കുറ്റപത്രം സമര്‍പ്പിച്ചത്. കുറ്റപത്രത്തിന്റെ പകര്‍പ്പ് കേസിലെ പ്രതികള്‍ക്ക് നല്‍കാന്‍ കോടതി ഉത്തരവിട്ടിരുന്നു.
ആക്രമണത്തില്‍ നേരിട്ട് പങ്കെടുത്ത പള്‍സര്‍ സുനി ഉള്‍പ്പെടെ ഏഴു പേരെ പ്രതിയാക്കി നേരത്തേ കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. അതിന്റെ തുടര്‍ച്ചയായാണ് ഗൂഢാലോചനക്കുറ്റമടക്കം ചുമത്തി ദിലീപ് ഉള്‍പ്പെടെ നാലു പേരെ കൂടി പ്രതിയാക്കുന്ന അനുബന്ധ കുറ്റപത്രം നല്‍കിയത്.