ദുബായ് രാജ്യാന്തര ഫിറ്റ്നസ്– ബോഡി ബിൽഡിംഗ് ഷോയ്ക്ക് തുടക്കമായി

ദുബായ്: രാജ്യാന്തര ഫിറ്റ്നസ്– ബോഡി ബിൽഡിംഗ് ഷോയായ ദുബായ് മസിൽ ഷോയ്ക്ക് തുടക്കമായി. വെള്ളി, ശനി ദിവസങ്ങളിൽ രാവിലെ 10 മുതൽ വൈകിട്ട് ഏഴ് വരെ വേൾഡ് ട്രേഡ് സെന്ററിലെ സാബീൽ അഞ്ച്, ആറ് ഹാളുകളിലായി നടക്കും.150 ഫിറ്റ്നസ് ന്യൂട്രീഷ്യൻ ബ്രാൻ‍ഡുകൾ അണിനിരക്കുന്ന ദ്വിദിന പരിപാടയിൽ 20,000 പേർ സന്ദർശനത്തിനായെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

മൂന്നു തവണ ഒളിംപിക്സ് ജേതാവായ ജേയ് കട്‌ലർ, ലോകത്തെ ഏറ്റവും ശക്തിമാൻ എന്നറിയപ്പെടന്ന എഡ്ഡീ ഹാൾ, കയ് ഗ്രീൻ, ബിഗ് റാമി, റോണി കോൾമാൻ, സൈമൺ പാണ്ട, പൈഗ് ഹാത്തവെ, അഹമ്മദ് അഷ്കനാനി, സെർഗി കോൺസ്റ്റാൻസ്, ഡോറിയൻ യാറ്റസ്, സാദിഖ് ഹാഡ്സോവിക്, സെ‍ഡ്രിക് മാക് വില്ലൻ, എന്നിവരും മത്സരത്തിൽ പങ്ക് ചേരുന്നതായിരിക്കും. കൂടാതെ വനിതാ താരങ്ങളായ ഹാറ്റി ബോയ്ഡിൽ, ഡോറി ബോ‍ഡോ, ക്രിസ്റ്റിൻ ഗ്രഹാം, ജെലേന റീസ് തുടങ്ങിയവറം മത്സരിക്കാനെത്തും. ഇതോടൊപ്പം തന്നെ ഇൗ മേഖലയുമായി ബന്ധപ്പെട്ട ഉത്പന്നങ്ങളുടെ പ്രദർശനവും സെമിനാർ, ശിൽപശാല തുടങ്ങിയവയും അരങ്ങേറും.