ഇന്തോനേഷ്യയിൽ ശക്തമായ ഭൂചലനം; മൂന്ന് മരണം, നിരവധി പേർക്ക് പരിക്ക്

ജക്കാർത്ത: ഇന്തോനേഷ്യയിൽ ശക്തമായ ഭൂചലനം. റിക്ടര്‍ സ്കെയിലില്‍ 4.5 രേഖപ്പെടുത്തിയ ഭൂചലനത്തില്‍ മൂന്ന് പേർ മരിക്കുകയും നിരവധി പേര്‍ക്ക് പരിക്കേൽക്കുകയും ചെയ്തു. പടിഞ്ഞാറന്‍ ഇന്തോനേഷ്യയിലെ ജാവ പ്രവിശ്യയിലുണ്ടായ ഭൂചലനത്തിലാണ് മൂന്ന് പേര്‍ മരിച്ചത്. ഭൂചലനത്തില്‍ നിരവധി വീടുകള്‍ക്കും നാശനഷ്ടങ്ങൾ സംഭവിച്ചതായി റിപ്പോർട്ടുണ്ട്. ആദ്യ ഭൂകമ്പമുണ്ടായി ഏതാനും മിനിറ്റുകൾക്കകം കൂടുതല്‍ തീവ്രതയോട് കൂടിയ അടുത്ത ഭൂ ചലനവും അനുഭവപ്പെട്ടു. റിക്ടര്‍ സ്കെയിലില്‍ 3.7 തീവ്രതയാണ് രണ്ടാം ഭൂകമ്പം രേഖപ്പെടുത്തിയത്.