ഉമ്മൻ ചാണ്ടി ഹൈക്കോടതിയെ സമീപിച്ചു

തിരുവനന്തപുരം: സോളാർ കമ്മീഷൻ റിപ്പോർട്ടിന് എതിരെ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി ഹൈക്കോടതിയെ സമീപിച്ചു. തനിക്ക് എതിരായ പരാമർശം നീക്കം ചെയ്യണമെന്നാവശ്യപ്പെട്ടാണ് ഹർജി. അരിജിത്ത് പസായത്തിന്റെ നിയമോപദേശവും ഹർജിക്കൊപ്പം സമര്‍പ്പിച്ചിട്ടുണ്ട്. ഹർജി ഹൈക്കോടതി നാളെ പരിഗണിക്കും. ഉമ്മൻചാണ്ടിക്ക് വേണ്ടി പ്രമുഖ അഭിഭാഷകനായ കപിൽ സിബൽ ഹാജരാകും.