പഞ്ചാബ് തദ്ദേശ തിരഞ്ഞെടുപ്പില്‍ കോൺഗ്രസ്സിന് വൻ വിജയം

ന്യൂഡൽഹി: പഞ്ചാബ് തദ്ദേശ തിരഞ്ഞെടുപ്പില്‍ കോൺഗ്രസ്സിന് വൻ വിജയം . അമൃത്‌സര്‍, ജലന്ധര്‍, പാട്യാല കോര്‍പറേഷനുകളിലാണ് കോണ്‍ഗ്രസ് മികച്ച വിജയം നേടിയത്.
29 മുനിസിപ്പല്‍ കൗണ്‍സിലുകളിലും നഗര പഞ്ചായത്തുകളിലുമാണ് ഞായറാഴ്ച തിരഞ്ഞെടുപ്പ് നടന്നത്. മൂന്നു കോര്‍പറേഷനുകളില്‍ ഏറ്റവും കൂടുതല്‍ പോളിംഗ് പാട്യാലയിലാണ് (62.22), ജലന്ധറില്‍ (57.2), അമൃത്‌സര്‍ (51) എന്നിങ്ങനെയാണ് വോട്ടിംഗ് ശതമാനം.പാട്യാലയില്‍ കോണ്‍ഗ്രസ് 58 വാര്‍ഡുകളും നേടി. ജലന്ധറില്‍ 66 വാര്‍ഡുകള്‍ കോണ്‍ഗ്രസിനു ലഭിച്ചപ്പോള്‍, ബിജെപിക്ക് എട്ടും സഖ്യകക്ഷിയായ ശിരോമണി അകാലിദളിന് നാലും സീറ്റാണ് ലഭിച്ചത്. അമൃത്‌സറില്‍ കോണ്‍ഗ്രസ് 69 വാര്‍ഡുകള്‍ നേടി. ഇവിടെ ബിജെപി സഖ്യത്തിന് 12 സീറ്റു മാത്രമാണ് ലഭിച്ചത്.