കട്ടക്ക് ടി-20 – ഇന്ത്യക്ക് 93 റൺസിന്‍റെ ഉജ്വല വിജയം

ആദ്യ ടി-20 മത്സരത്തിൽ ഇന്ത്യ ശ്രീലങ്കയെ എറിഞ്ഞൊതുക്കി. തകർപ്പൻ ജയവുമായി ടീം ഇന്ത്യ. കട്ടക്ക് ടി-20 മത്സരത്തിൽ ഇന്ത്യക്ക് 93 റൺസ് ജയം. 87ന് ശ്രീലങ്ക പുറത്ത്. ഇന്ത്യയ്ക്ക് 93 റൺസിന്റെ ജയം. റൺ അടിസ്ഥാനത്തിൽ ട്വന്റി20യിൽ ഇന്ത്യയുടെ ഏറ്റവും വലിയ വിജയമാണിത്. യ​ശ്‌​വേ​ന്ദ്ര ചാ​ഹ​ലി​ന്‍റെ മാ​ര​ക ബൗ​ളിം​ഗി​ൽ ശോഭ മങ്ങിയ ശ്രീല​ങ്ക 93 റ​ൺ​സി​ന്‍റെ വ​മ്പ​ൻ പ​രാ​ജ​യ​മാ​ണ് ഏ​റ്റു​വാ​ങ്ങി​യ​ത്.

ഇ​ന്ത്യ ഉ​യ​ർ​ത്തി​യ 181 റ​ൺ​സി​ന്‍റെ വി​ജ‍​യ​ല​ക്ഷ്യം പി​ന്തു​ട​ർ​ന്ന ല​ങ്ക 16 ഓ​വ​റി​ൽ 87 റ​ൺ​സി​നു പു​റ​ത്താ​യി. നാ​ല് വി​ക്ക​റ്റ് വീ​ഴ്ത്തി​യ ചാ​ഹ​ലും മൂ​ന്നു വി​ക്ക​റ്റ് നേ​ടി​യ ഹാ​ർ​ദി​ക് പാ​ണ്ഡ്യ​യു​മാ​ണ് ല​ങ്ക​യെ ത​ക​ർ​ത്ത​ത്. ല​ങ്ക​ൻ നി​ര​യി​ൽ നാ​ലു പേ​ർ മാ​ത്ര​മാ​ണ് ര​ണ്ട​ക്കം ക​ട​ന്ന​ത്. ത​രം​ഗ​യും (23) കു​ശാ​ൽ പെ​രേ​ര​യും (19) മാ​ത്ര​മാ​ണ് കാ​ര്യ​മാ​യ ചെ​റു​ത്തു​നി​ൽ​പ്പ് ന​ട​ത്തി​യ​ത്.

ആദ്യം ടോ​സ് നേ​ടി​യ ല​ങ്ക​ൻ നാ​യ​ക​ൻ തി​സാ​ര പെ​രേ​ര ഇ​ന്ത്യ​യെ ബാ​റ്റിം​ഗി​ന് അ​യ​യ്ക്കു​ക​യാ​യി​രു​ന്നു. സ്കോ​ർ ബോ​ർ​ഡി​ൽ 38 റ​ണ്‍​സു​ള്ള​പ്പോ​ൾ ഇ​ന്ത്യ​ക്കു നാ​യ​ക​ൻ രോ​ഹി​ത് ശ​ർ​മ(17)​യെ ന​ഷ്ട​പ്പെ​ട്ടു. തു​ട​ർ​ന്ന് രാ​ഹു​ലി​നൊ​പ്പം ചേ​ർ​ന്ന യു​വ​താ​രം ശ്രേ​യ​സ് അ​യ്യ​ർ(24) ഇ​ന്ത്യ​ൻ സ്കോ​ർ നൂ​റു​ക​ട​ത്തി.

എ​ന്നാ​ൽ 11 റ​ണ്‍​സി​ന്‍റെ ഇ​ട​വേ​ള​യി​ൽ ശ്രേ​യ​സും രാ​ഹു​ലും മ​ട​ങ്ങി​യ​തോ​ടെ ഇ​ന്ത്യ 112/3 എ​ന്ന നി​ല​യി​ലാ​യി. തു​ട​ർ​ന്നെ​ത്തി​യ വെ​റ്റ​റ​ൻ താ​രം എം.​എ​സ്.​ധോ​ണി​യും മ​നീ​ഷ് പാ​ണ്ഡെ​യും ചേ​ർ​ന്ന് ഇ​ന്ത്യ​യെ മു​ന്നോ​ട്ടു ന​യി​ക്കു​ക​യാ​യി​രു​ന്നു. ധോ​ണി 22 പ​ന്തി​ൽ​നി​ന്നു 39 റ​ണ്‍​സ് നേ​ടി​യ​പ്പോ​ൾ 18 പ​ന്തി​ൽ​നി​ന്നു 32 റ​ണ്‍​സാ​യി​രു​ന്നു പാ​ണ്ഡെ​യു​ടെ സം​ഭാ​വ​ന. ഇ​രു​വ​രും ചേ​ർ​ന്ന് പി​രി​യാ​ത്ത നാ​ലാം വി​ക്ക​റ്റി​ൽ 68 റ​ണ്‍​സ് കൂ​ട്ടി​ച്ചേ​ർ​ത്തു.