തണുപ്പ് മാറ്റാന്‍ “ദൈവത്തിന്” രോമകുപ്പായവും പുതപ്പും ഹീറ്ററും : വി എച്ച് പി യുടെ ആവശ്യം അംഗീകരിച്ച് ക്ഷേത്രം ഭാരവാഹികള്‍

അയോധ്യയിലെ ക്ഷേത്രത്തിലെ പ്രതിഷ്ഠകളെ കൊടും തണുപ്പില്‍ നിന്ന് സംരക്ഷിക്കാന്‍ ഹീറ്റര്‍ സ്ഥാപിച്ച് ക്ഷേത്രം ഭാരവാഹികള്‍. ജാനകിഘട്ട് ബഡാസ്ഥാന്‍ ക്ഷേത്രത്തില്‍ ഹീറ്ററുകള്‍ സ്ഥാപിക്കുക മാത്രമല്ല പ്രതിഷ്ഠയില്‍  അഭിഷേകം ചെയ്യുന്നതും ചുടുവെള്ളത്തിലാണ്

അയോധ്യയിലെ രാംലല്ല പ്രതിഷ്ഠയ്ക്ക്  രോമകുപ്പായവും പുതപ്പും ഹീറ്ററും നല്‍കണമെന്ന് കഴിഞ്ഞ ദിവസം വിഎച്ച്പി ആവശ്യപ്പെട്ടിരുന്നു. പ്രതിഷ്ഠയെ കൊടുംതണുപ്പില്‍ നിന്ന് സംരക്ഷിക്കുകയെന്നത് കോടിക്കണക്കിന് രാമഭക്തരുടെ ഉത്തരവാദിത്തമാണിതെന്നായിരുന്നു വിഎച്ച്പി നേതാവ് ശരത് ശര്‍മ പറഞ്ഞത്.

വിഎച്ച്പിയുടെ ആവശ്യങ്ങളെ വിമര്‍ശിച്ചും പരിഹസിച്ചും പലരും രംഗത്തെത്തിയിരുന്നു. അതിന് പിന്നാലെയാണ് ക്ഷേത്രത്തില്‍ ഹീറ്റര്‍ സ്ഥാപിച്ചെന്ന വാര്‍ത്ത എഎന്‍ഐ പുറത്ത് വിട്ടത്.