ഇന്ത്യയുമായി സമാധാനപരമായ അന്തരീക്ഷമാണ് തങ്ങൾ ആഗ്രഹിക്കുന്നത്; പാകിസ്ഥാൻ

ഇസ്ലാമാബാദ്: ഇന്ത്യയുമായി സമാധാനപരമായ ബന്ധമാണ് തങ്ങൾ ആഗ്രഹിക്കുന്നതെന്ന് പാകിസ്ഥാൻ. ഇന്ത്യയുമായി യുദ്ധം ചെയ്യുകയല്ല, മറിച്ച് ഇന്ത്യയുമായുള്ള ബന്ധം മെച്ചപ്പെടുത്താന്‍ ശ്രമിക്കണമെന്നും പാക്ക് സെനത്തിന് നല്‍കിയ വിശദീകരണത്തില്‍ സൈനിക മേധാവി ജനറല്‍ ഖമര്‍ ജാവേദ് ബജ്വ വ്യക്തമാക്കി.

ഇന്ത്യയുമായി സമാധാനപരമായ അന്തരീക്ഷം ഉണ്ടാക്കിയെടുക്കണമെന്ന് നേരത്തെ പാക്കിസ്ഥാനിലെ എംപിമാരോടു സൈനിക മേധാവി ജനറല്‍ ഖമര്‍ ജാവേദ് ബജ്വ നേരത്തെ ആവശ്യപ്പെട്ടിരുന്നു. എല്ലാ അയല്‍ രാജ്യങ്ങളുമായുള്ള ബന്ധവും മെച്ചപ്പെടുത്തേണ്ടതുണ്ട്. ഇന്ത്യയുമായുള്ള ബന്ധം സാധാരണ ഗതിയിലാക്കുന്നതിന് സൈന്യത്തിന്‍റെ എല്ലാ വിധ പിന്തുണയും ആവശ്യമാണുന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയും പാകിസ്ഥാനും തമ്മിൽ ശാന്തമായ നിലപാട് കൈക്കൊള്ളുന്നതിന് പാക്ക് സൈന്യമാണ് എതിര് നിൽക്കുന്നതെന്ന് ആരോപണം ഉയർന്ന് വന്ന സാഹചര്യത്തിലാണ് തിരുത്തലുമായി സൈനിക മേധാവി രംഗത്ത് വന്നത്. അതേസമയം, ഇന്ത്യന്‍ സേനയിലെ ഒരു വലിയ വിഭാഗം പാക്കിസ്ഥാന് എതിരാണെന്നും ബജ്വ കൂട്ടിച്ചേർത്തു.