ആർകെ നഗറിലെ എക്സിറ്റ് പോള്‍ ഫലങ്ങള്‍ കേട്ടവർ ഞെട്ടി

ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയുടെ നിര്യാണത്തെ തുടർന്ന് ആര്‍കെ നഗറില്‍ നടന്ന തിരഞ്ഞെടുപ്പിൽ സ്വതന്ത്രസ്ഥാനാര്‍ഥിയായിരുന്ന ടിടിവി ദിനകരന്‍ വിജയിക്കുമെന്നാണ് എക്സിറ്റ് പോള്‍ ഫലങ്ങള്‍. തമിഴ് ടിവി ചാനല്‍ സംഘടിപ്പിച്ച സര്‍വെയിലാണ് ആര്‍കെ നഗറില്‍ ടിടിവി ദിനകരന്‍ വിജയിക്കുമെന്നു പ്രവചിച്ചിരിക്കുന്നത്. 37 % വോട്ടുകള്‍ വാങ്ങി ദിനകരന്‍ ജയിക്കുമെന്നാണ് പോള്‍ പ്രവചിച്ചിരിക്കുന്നത്. 26 ശതമാനം സീറ്റു നേടി അണ്ണാഡിഎംകെ രണ്ടാസ്ഥാനത്ത് എത്തുമെന്നും എക്സിറ്റ് പോള്‍ ഫലങ്ങള്‍ പറയുന്നുണ്ട്.

ഡിഎംകെ 18 ഉം ബിജെപി 2% ഉം മറ്റുള്ളവ 17 ശതമാനം സീറ്റുകള്‍ നേടും. 77 ശതമാനം പോളിങാണ് ആര്‍കെ നഗറില്‍ നടന്നത്. ഡിസംബര്‍ 24 തീയതിയാണ് തിരഞ്ഞെടുപ്പ് ഫലം പുറത്ത് വരുന്നത്.