ജിഷ്ണു പ്രണോയ് ചരമവാര്‍ഷികം ഒഴിവാക്കുന്നതിന് വേണ്ടി അന്നേ ദിവസം കോളേജിന് അവധി ദിവസം പ്രഖ്യാപിച്ച് കൊണ്ട് നെഹ്‌റു കോളേജ് മാനേജ്‌മെന്റ്

തൃശൂര്‍: ജിഷ്ണു പ്രണോയ് ചരമവാര്‍ഷിക ദിനം അട്ടിമറിക്കാന്‍ പാമ്പാടി നെഹ്‌റു കോളേജ് മാനേജ്‌മെന്റ് ശ്രമിക്കുന്നെന്ന് വിദ്യാര്‍ഥികള്‍. സ്റ്റാഫുകളുടെ എണ്ണത്തില്‍ കുറവുണ്ടെന്ന് പറഞ്ഞ് ജിഷ്ണുവിന്റെ ചരമവാര്‍ഷിക ദിനത്തില്‍ കോളേജിന് അവധി നല്‍കുകയായിരുന്നു. അനുസ്മരണം ഒഴിവാക്കുന്നതിന് വേണ്ടിയാണ് അവധി നല്‍കിയിരിക്കുന്നതെന്ന് എസ്എഫ്‌ഐ ആരോപിക്കുന്നു.

ജനുവരി ആറിനാണ് പാമ്പാടി നെഹ്‌റു കോളേജ് വിദ്യാര്‍ത്ഥിയായിരുന്ന ജിഷ്ണു പ്രണോയിയെ മരിച്ച നിലയിൽ കണ്ടെത്തിയത് . ഒന്നാം ചരമ വാര്‍ഷികത്തില്‍ എസ്എഫ്‌ഐ അനുസ്മരണം നടത്താന്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ ജനുവരി അഞ്ച് മുതല്‍ എട്ട് വരെ അവധി നല്‍കി കൊണ്ട് കോളേജ് സര്‍ക്കുലര്‍ പുറത്തിറക്കിയിരിക്കുകയാണ്. മൂല്യനിര്‍ണയ ചുമതല ഉള്ളതിനാല്‍ ജീവനക്കാര്‍ കുറവായതിനാലാണ് അവധി എന്നാണ് സര്‍ക്കുലറില്‍ പറയുന്നത്. എന്നാല്‍ അനുസ്മരണം ഒഴിവാക്കുന്നതിന് വേണ്ടിയാണ് അവധി നല്‍കിയിരിക്കുന്നതെന്ന് എസ്എഫ്‌ഐ വിദ്യാർത്ഥികൾ പറയുന്നത്.