ജയലളിതയ്ക്കും മുകളില്‍ ദിനകരന്‍ ! നാണം കെട്ട് ബി ജെ പി

ചെന്നൈ: ആര്‍ കെ നഗര്‍ ഉപതിരഞ്ഞെടുപ്പില്‍ ടിടിവി ദിനകരന് വലിയ വിജയം. 40,707 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് വിജയം. നിലവിലെ എടപ്പാടി പളനിസ്വാമി സര്‍ക്കാരിന് ഭീഷണിയാകുന്നതാണ് ദിനകരന്റെ വിജയം. അതേസമയം കനത്ത തോല്‍വിയാണ് ഡിഎംകെ ഏറ്റുവാങ്ങിയത്. കെട്ടിവെച്ച കാശുപോലും പാര്‍ട്ടിക്ക് നഷ്ടപ്പെട്ടു. 176000 വോട്ടുകള്‍ എണ്ണിക്കഴിഞ്ഞപ്പോള്‍ ദിനകരന്‍ 89103 വോട്ടുകളാണ് ലഭിച്ചത്.കഴിഞ്ഞ തവണ ജയലളിത നേടിയതിനേക്കാള്‍ കൂടുതല്‍ ഭൂരിപക്ഷമാണ് ദിനകരന് ലഭിച്ചത്.

എഐഎഡിഎംകെക്ക് ലഭിച്ചത് 48,306 വോട്ടുകളാണ്. ഡിഎംകെയ്ക്ക് 24581 വോട്ടുകള്‍ മാത്രമാണ് ലഭിച്ചത്. കെട്ടിവെച്ച കാശു നഷ്ടപ്പെടാതിരിക്കാന്‍ 29,512 വോട്ടുകള്‍ നേടേണ്ടിയിരുന്നു. അതേസമയം എഐഎഡിഎംകെയെ തോല്‍പ്പിക്കാന്‍ ഡിഎകെ ദിനകരന്‍ വോട്ട് മറിച്ചതാണെന്ന ആരോപണമുണ്ട്.

കേന്ദ്രം ഭരിക്കുന്ന ബിജെപി നോട്ടയ്ക്കും പിന്നില്‍ ആറാമതായാണ് എത്തിയത്. 2000 വോട്ടുകള്‍ പോലും തികച്ച് നേടാന്‍ ബിജെപിക്ക് സാധിച്ചില്ല എന്നത് നാണക്കേടായി. തമിഴ്‌നാട്ടിലെ രാഷ്ട്രീയ പാര്‍ട്ടികളെ മുഴുവന്‍ ഞെട്ടിക്കുന്ന തരത്തിലാണ് സ്വതന്ത്രനായി മത്സരിച്ച് ദിനകരന്‍ വലിയ ഭൂരിപക്ഷത്തില്‍ വിജയിച്ചത്.

 

മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ മരണത്തെ തുടര്‍ന്ന് ഒഴിവു വന്നതിനാലാണ് ആര്‍കെ നഗറില്‍ ഉപതെരഞ്ഞെടുപ്പ് നടന്നത്.തമിഴ് രാഷ്ട്രീയത്തില്‍ ഏറെ നിര്‍ണായകമാണ് ഉപതെരഞ്ഞെടുപ്പ് ഫലം.ഡിസംബര്‍ 21നായിരുന്നു മണ്ഡലത്തില്‍ ഉപതെരഞ്ഞെടുപ്പ് നടന്നത്

തമിഴ് രാഷ്ട്രീയത്തില്‍ ഏറെ നിര്‍ണായകമായേക്കാവുന്ന ആര്‍കെ നഗര്‍ ഉപതെരഞ്ഞെടുപ്പില്‍  അണ്ണാഡിഎംകെ വിമതന്‍ ടിടിവി ദിനകരന് അനുകൂലം.  എഐഡിഎംകെ ഔദ്യോഗിക സ്ഥാനാര്‍ത്ഥി ഇ മധുസൂദനനന്‍ രണ്ടാം സ്ഥാനത്താണ്. മൂന്നാമതുള്ള ഡിഎംകെയുടെ മരുത് ഗണേഷുമാണ്

19 റൗണ്ടുകളിലായാണ് വോട്ടെണ്ണല്‍ നടക്കുന്നത്. ആകെയുള്ള ഒരു പോസ്റ്റല്‍ വോട്ട് ഡി.എം.കെയ്ക്ക് ലഭിച്ചു.ബിജെപിക്കായി കാരു നാഗരാജനാണ് മത്സരത്തിനിറങ്ങിയത്. നോട്ടയ്ക്കും പിന്നില്‍ അഞ്ചാമതായാണ് ബിജെപി സ്ഥാനാര്‍ത്ഥിയുള്ളത്.

എക്‌സിറ്റ് പോളില്‍ 37% വോട്ടോടെ ദിനകരന്‍ ഒന്നാമതെത്തുമെന്നാണ് പ്രചവചനം. അണ്ണാഡിഎംകെയുടെ ഇ മധുസൂദനന്‍ 26% വോട്ട് നേടി രണ്ടാമതും, ഡിഎംകെയുടെ മരുത് ഗണേഷശ് 18% വോട്ടോടെ മൂന്നാമതെത്തുമെന്നുമായിരുന്നു എക്‌സിറ്റ് പോള്‍ പ്രവചനങ്ങള്‍.