മദ്യലഹരിയിലായിരുന്ന ഭർത്താവ് ഭാര്യയെ വെട്ടിക്കൊന്നു

കൊല്ലം : കൊല്ലം കണ്ണനല്ലൂരിൽ ഭര്‍ത്താവ് ഭാര്യയെ വെട്ടിക്കൊന്നു. കണ്ണനല്ലൂർ സ്വദേശി സുനിതയാണ് (35) മരിച്ചത്. സംഭവത്തില്‍ ഭര്‍ത്താവ് സജീഷിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഇയാള്‍ മദ്യലഹരിയിലായിരുന്നുവെന്ന് പരിസരവാസികള്‍ പൊലീസിനെ അറിയിച്ചു.