പശു മാതാവാണ്, മാതാവിനെ കടത്തുകയോ കശാപ്പ് ചെയ്യുകയോ ചെയ്താല്‍ കൊല്ലപ്പെടും; ഭീഷണിയുമായി ബിജെപി എംഎൽഎ

ജയ്പൂര്‍: പശുവിനെ കടത്തുന്നവര്‍ക്കും കശാപ്പ് ചെയുന്നവര്‍ക്കുമെതിരെ ഭീഷണിയുമായി രാജസ്ഥാനിലെ ബി.ജെ.പി എം.എല്‍.എ രംഗത്ത്. രാംഗര്‍ എം.എല്‍.എയായ ഗ്യാന്‍ ദേവ് അഹൂജയാണ് വിവാദ പരാമര്‍ശവുമായി രംഗത്തെത്തിയിരിക്കുന്നത്.

പശു മാതാവാണ്. മാതാവിനെ കടത്തുകയോ കശാപ്പ് ചെയ്യുകയോ ചെയ്താല്‍ നിങ്ങളെ കൊലപ്പെടുത്തുമെന്നായിരുന്നു എം.എല്‍.എയുടെ മറുപടി. ജെ.എന്‍.യു സര്‍വകലാശാലയില്‍ നിന്നും 3,000 കോണ്ടങ്ങളും 2,000 മദ്യക്കുപ്പികളും ലഭിച്ചെന്ന് 2016 ഫെബ്രുവരിയില്‍ അദ്ദേഹം നടത്തിയ പ്രസ്താവന വന്‍ വിവാദം സൃഷ്ടിച്ചിരുന്നു.

രാജസ്ഥാനിലെ ആള്‍വാര്‍ ജില്ലയില്‍ കഴിഞ്ഞ ദിവസം പശുക്കടത്താരോപിച്ച്‌ ഒരു യുവാവ് ജനക്കൂട്ടത്തിന്റെ അക്രമണത്തിനിരയായിടരുന്നു. അക്രമത്തില്‍ സാക്കിര്‍ ഖാന്‍ എന്ന യുവാവിന് ഗുരുതരമായി പരിക്കേറ്റിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് മാദ്ധ്യമങ്ങളുടെ ചോദ്യത്തിന് മറുപടി നല്‍കുമ്ബോഴായിരുന്നു അഹൂജ വിവാദ പരാമര്‍ശം നടത്തിയത്.