സംസ്ഥാനത്തിന്റെ പുതിയ ചീഫ് സെക്രട്ടറിയായി പോള്‍ ആന്റണി

തിരുവനന്തപുരം: പോള്‍ ആന്റണി സംസ്ഥാനത്തിന്റെ പുതിയ ചീഫ് സെക്രട്ടറിയാകും. മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം ഉണ്ടായത്. നിലവില്‍ വ്യവസായ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിയാണ് പോള്‍ ആന്റണി. കേന്ദ്ര ഡെപ്യൂട്ടേഷനിലുള്ള എകെ ദുബെ, അരുണ്‍ സുന്ദര്‍രാജന്‍ എന്നിവരായിരുന്നു സീനിയോറിറ്റിയില്‍ മുന്നിലുണ്ടായിരുന്നത്. എന്നാല്‍ ഇരുവരും കേരളത്തിലേക്ക് വരാന്‍ താത്പര്യപ്പെടാത്ത സാഹചര്യത്തിലാണ് പോള്‍ ആന്റണിയെ തിരഞ്ഞെടുത്തത്.