കൊല്ലം, പത്തനംതിട്ട ജില്ലകളിൽ ഭൂകമ്പം

കൊല്ലം: കൊല്ലം, പത്തനംതിട്ട ജില്ലകളിലെ വിവിധ ഭാഗങ്ങളിലായി നേരിയ തോതിലുള്ള ഭൂചലനം അനുഭവപ്പെട്ടു. കുളത്തുപ്പുഴ, കോന്നി, കൊട്ടാരക്കര, തെന്‍മല, കൊല്ലം തുടങ്ങിയ സ്ഥലങ്ങളിലാണ് മുന്നുസെക്കന്‍ഡ് നേരം നീണ്ട് നിന്ന ഭൂകമ്പനം ഉണ്ടായത്. ഭൂകമ്പത്തെ തുടർന്ന് വീടുകളിലെ മേൽക്കൂരകൾ ഇടിഞ്ഞ് വീണു. എന്നാൽ കാര്യമായ നാശനഷ്ടങ്ങളൊന്നും ഉണ്ടായിട്ടില്ലെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.