(വീഡിയോ കാണാം) ഇങ്ങനെയാണോ ലൈവിൽ വരേണ്ടത്, ഇത് ശരീര പ്രദര്ശനമല്ലേ; അനു ഇമ്മാനുവലിന്റെ ആദ്യ ഫേസ്ബുക് ലൈവിന് തന്നെ ആരാധകരുടെ വക പൊങ്കാല

ആദ്യ ഫേസ്ബുക് ലൈവിൽ തന്നെ ആരാധകരുടെ പൊങ്കാല ഏറ്റുവാങ്ങേണ്ടി വന്ന നടിയായി അനു ഇമ്മാനുവൽ. ഫേസ്ബുക്ക് ലൈവിൽ വന്ന അനു ഇമ്മാനുവൽ ശരീര പ്രദർശനം നടത്തുകയായിരുന്നെന്ന് ചിലർ ആരോപിച്ചു. പവര്‍സ്റ്റാര്‍ നായകനായെത്തുന്ന അഗ്നതാ വാസി എന്ന ചിത്രമാണ് അനു അഭിനയിച്ച്‌ പുറത്തിറങ്ങാനിരിക്കുന്ന ചിത്രം. കീര്‍ത്തി സുരേഷും ചിത്രത്തിലെ നായികയാണ് ചിത്രത്തിന്റെ ഓഡിയോ ലോഞ്ച് കഴിഞ്ഞ ദിവസം നടന്നിരുന്നു. ആരാധകരുമായി സംവദിക്കാന്‍ ഫാഷന്‍ ഡിസൈനര്‍ ആയ സഷിയുടെ കൂടെ ഫേസ്ബുക്കില്‍ ലൈവിൽ എത്തിയതായിരുന്നു അനു.

സാരിയില്‍ ഗ്ലാമര്‍ലുക്കിലാണ് അനു എത്തിയത്. വീഡിയോയ്ക്കിടയില്‍ സാരിയുടെ ഡിസൈന്‍ പ്രദര്‍ശിപ്പിക്കാനായി എണീറ്റ് നില്‍ക്കുകയും ബ്ലൗസിന്റെ ഡിസൈന്‍ തിരിഞ്ഞും മറിഞ്ഞും ഫാന്‍സിന് കാണിക്കുകയും ചെയ്തു.

സ്വപ്ന സഞ്ചാരി എന്ന കമല്‍ സംവിധാനം ചെയ്ത ചിത്രത്തിലൂടെ മലയാള സിനിമയില്‍ എത്തിയ നടിയാണ് അനു ഇമ്മാനുവല്‍. ആക്ഷന്‍ ഹീറോ ബിജുവില്‍ നിവന്‍ പോളിയുടെ നായികയായും അനു തിളങ്ങി. എന്നാല്‍ മലയാളത്തേക്കാള്‍ കൈനിറയെ ചിത്രങ്ങള്‍ ഉള്ളത് തെലുങ്കിലാണ്. മുന്‍നിര താരങ്ങളോടൊപ്പം അനു അഭിനയിക്കുന്നത്.