ഡല്‍ഹിയില്‍ കനത്ത പുകമഞ്ഞിനെത്തുടർന്ന് പതിനെട്ട് ട്രെയിനുകള്‍ റദ്ദാക്കി, മുപ്പത് ട്രെയിനുകൾ വൈകി ഓടുന്നു

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ കനത്ത പുകമഞ്ഞിനെത്തുടർന്ന് ഡല്‍ഹിയില്‍ പതിനെട്ട് ട്രെയിനുകള്‍ റദ്ദാക്കി.
മുപ്പത് ട്രെയിനുകളാണ് ഇന്ന് വൈകി ഓടുന്നത്.ആറു ട്രെയിനുകളുടെ സമയം പുനക്രമീകരിച്ചിട്ടുണ്ട്.

ചില ട്രെയിനുകള്‍ മുന്‍കൂട്ടി റദ്ദാക്കിയിട്ടുണ്ടെന്നും യാത്ര ചെയ്യാന്‍ തുടങ്ങും മുമ്പേ ട്രെയിന്‍ വിവരങ്ങള്‍ പരിശോധിക്കണമെന്നും റെയില്‍വേ മന്ത്രാലയം അറിയിച്ചു.